തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ ബന്ദല്‍ക്കുടി സ്റ്റേഷനിലെ എസ് ഐ നാഗരാജന്‍ അടക്കം മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
പ്രതി ചാടിപ്പോയതില്‍ തമിഴ്‌നാട് പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറില്‍ തിരികെയെത്തിച്ചതും കൈവിലങ്ങണിയിക്കാതെ പുറത്തുവിട്ടതും കടുത്ത വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. ബാലമുരുകന്‍ രക്ഷപ്പെട്ടത് തമിഴ്‌നാട് പോലീസ് കേരള പോലീസിനെ അറിയിക്കാന്‍ വൈകിയതും വീഴ്ചയാണ്.
ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട് ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തമിഴ്‌നാട് പോലീസ് വിയ്യൂര്‍ പോലീസിനെ വിവരം അറിയിച്ചത്. വിലങ്ങില്ലാതെ പ്രതിയുമായി തമിഴ്‌നാട് പോലീസ് ആലത്തൂരിലെ ഹോട്ടലില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതി രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിന്റെ വീഴ്ച തെളിയിക്കുന്നതായിരുന്നു ഈ സിസിടിവി ദൃശ്യങ്ങള്‍.
SUMMARY: Balamurugan escapes custody; Three officials suspended
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. കൊല്ലം പന്മന സ്വദേശിയായ വേണുവാണ് മരിച്ചത്. സംഭവത്തിനു…
തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…
കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…
റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച് വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…
ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…
ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊറിയർ വാഹനത്തിൽ കാറിടിച്ച് മൂന്നു പേർ മരിച്ചു. കാർ യാത്രക്കാരായ തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ നാരായൺഖേഡ്…