തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കൊന്നതാണെന്ന് പോലിസ്. കുഞ്ഞിനെ കൊന്നത് അമ്മാവനാണെന്ന് പോലിസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ അമ്മാവന്‍ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയെ ജീവനോടെ കിണറ്റിലിടുകയായിരുന്നുവെന്നാണ് ഹരികുമാര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ഇതോടെ കുറ്റം ഏല്‍ക്കുന്നതാണോയെന്ന സംശയത്തിലാണ് പോലീസ്. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ബന്ധുക്കള്‍ നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. കേസില്‍ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചത്
ഇന്ന് രാവിലെ എട്ടോടെയാണ് ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകള്‍ ദേവേന്ദു(2) വിനെ സമീപത്തെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് കുഞ്ഞിനെ കാണാതായതായി മാതാപിതാക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Balaramapuram two-year-old girl’s death: Uncle confesses
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…