ബെംഗളൂരു: ഗണേശോത്സവം പ്രമാണിച്ച് പ്ലാസ്റ്റർ ഓഫ് പാരീസ് ഗണേശ പ്രതിമകൾക്ക് നിരോധനം ഏർപ്പെടുത്തി കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (കെഎസ്പിസിബി). പ്ലാസ്റ്റർ ഓഫ് പാരീസിൽ (പിഒപി) നിന്നും മറ്റ് ദോഷകരമായ രാസവസ്തുക്കളിൽ നിന്നുമുള്ള ഗണേശ വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപനയും സംസ്കരണവും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
ഈ വർഷത്തെ ഗണേശോത്സവം പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്. പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) പ്രതിമകൾ, ഭാരമേറിയ ലോഹം കൊണ്ടുണ്ടാക്കിയവ, കെമിക്കൽ നിറങ്ങൾ കൊണ്ട് വരച്ച വിഗ്രഹങ്ങൾ എന്നിവയ്ക്കാണ് നിരോധനം. സെപ്റ്റംബർ ഏഴിനാണ് ഗണേശോത്സവം. ഇത്തരം വിഗ്രഹങ്ങളുടെ നിർമ്മാണം, വിൽപന, നിമജ്ജനം എന്നിവയും പൂർണമായി നിരോധിച്ചിട്ടുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരെ പരിസ്ഥിതി സംരക്ഷണ നിയമം 1986 പ്രകാരം കേസെടുക്കുമെന്ന് കെഎസ്പിസിബി അറിയിച്ചു. കളിമൺ ഗണേശ വിഗ്രഹങ്ങൾക്ക് ബോർഡ് അനുമതി നൽകിയിട്ടുണ്ട്.
കളിമൺ വിഗ്രഹങ്ങളിൽ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിട്ടില്ല. മാത്രമല്ല പ്രകൃതിദത്തമായി വെള്ളത്തിൽ ലയിക്കുകയും പരിസ്ഥിതി മലിനീകരണം കുറയ്ക്കുകയും ചെയ്യുന്നു. ഇത് വഴി ജലത്തിൻ്റെ ഗുണനിലവാരം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ബോർഡ് അറിയിച്ചു.
TAGS: KARNATAKA | GANESHOTSAVA
SUMMARY: Ban on plaster of paris ganesha idols this ganeshotsava
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…