ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കെആർ പുരം സോൺ ഡിമെൻഷ്യ ഇന്ത്യ അലയൻസ് എന്ന സർക്കാർ ഇതര സംഘടനയുമായി ചേർന്ന് മറവിരോഗത്തെ കുറിച്ച് സെമിനാറും അവലോകനക്യാമ്പും സംഘടിപ്പിച്ചു. കേരള സമാജം വൈസ് പ്രസിഡന്റ് പി.കെ. സുധീഷ് ഉദ്ഘാടനം നിർവഹിച്ചു. സോൺ ചെയർമാൻ എം. ഹനീഫ് അധ്യക്ഷനായി.
സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെഎൻഇ ട്രസ്റ്റ് സെക്രട്ടറി ജെയ്‌ജോ ജോസഫ്, മുൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻനായർ, മഡോണ സ്കൂൾ ചെയർമാൻ നിക്സൺ, സോൺ കൺവീനർ പി. ബിനു, പി.കെ. ശിവദാസ്, വൈസ് ചെയർമാൻ രജിത് കുമാർ, സിബിച്ചൻ, വിനീത്, ജിതേഷ്, സയ്യിദ് മസ്താൻ, വനിതാവിഭാഗം ചെയർപേഴ്‌സൺ ഐഷ ഹനീഫ്, കൺവീനർ രഞ്ജിത ശിവദാസ്, അംബിക സുരേഷ്, അമൃത സുരേഷ്, ഡോ. പ്രിയ, ഡോ. അനു, ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: Bangalore Kerala Samajam KR Puram Zone Health Seminar