Categories: ASSOCIATION NEWS

സർഗാത്മക സൗന്ദര്യമുള്ള വിവർത്തനം അനിവാര്യം: ഡോ. മുഞ്ഞിനാട് പത്മകുമാർ

ബെംഗളൂരു: വിവർത്തകന്റെ സർഗ്ഗാത്മക മികവിലൂടെ മാത്രമേ ഒരു കൃതി അതിന്റെ മൂല ഭാഷയിൽ നിന്ന് ലക്ഷ്യഭാഷയിലേക്ക് അതേ തീവ്രതയോടെ മൊഴിമാറ്റം ചെയ്യപ്പെടുകയുള്ളൂവെന്ന് വിമർശകനും വിവർത്തകനുമായ ഡോ. മുഞ്ഞിനാട് പത്മകുമാർ. വിവർത്തനം കേവലം യാന്ത്രികമായ ഒരു നിർവ്വഹണമല്ല. അതിന് ഭാഷാ പരിജ്ഞാനവും മൗലികമായ പ്രതിഭാ സംസ്കാരവും അനിവാര്യമാണ്. സംസ്കാര വൈവിദ്ധ്യങ്ങളുടെ സമന്വയം എന്ന സാഹസീകോദ്യമമാണ് സർഗ്ഗാത്മക വിവർത്തനത്തിലൂടെ സാധ്യമാകുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തന പുരസ്കാരം ലഭിച്ച കെ.കെ ഗംഗാധരനെ ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് & ആർട്ടിസ്റ്റ് ഫോറം ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രശസ്ത വിവർത്തകൻ സുധാകരൻ രാമന്തളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡൻ്റ്  ടി.എ  കലിസ്റ്റസ് അധ്യക്ഷത വഹിച്ചു. കവി രാജൻ കൈലാസ്, പ്രതിഭ പണിക്കർ, ജോർജ്ജ് ജോസഫ്. കെ, ടി. എം. ശ്രീധരൻ, ആർ. വി. ആചാരി, ഡെന്നിസ് പോൾ, എൻ. ആർ. ബാബു, സലിംകുമാർ, അവാർഡ് ജേതാവ് കെ . കെ ഗംഗാധരൻ, രമേഷ് മാണിക്കോത്ത്, എം. ബി. മോഹൻദാസ്, രവികുമാർ തിരുമല, പൊന്നമ്മ ദാസ്, രാധ, രുക്മിണി, തങ്കച്ചൻ പന്തളം, തുടങ്ങിയവർ പങ്കെടുത്തു. ശാന്തകുമാർ എലപ്പൂളളി സ്വാഗതവും മുഹമ്മദ് കുനിങ്ങാട് നന്ദിയും പറഞ്ഞു.

Savre Digital

Recent Posts

കീം ഫലം റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷ (കീം) ഫലം ഹൈക്കോടതി റദ്ദാക്കി. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യം…

22 minutes ago

ഗുജറാത്തിൽ പാലം തകർന്നുവീണ് മരിച്ചവരുടെ എണ്ണം 9 ആയി; അഞ്ച് വാഹനങ്ങൾ നദിയിൽ വീണു

വഡോദര: മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലം ഇന്നുരാവിലെ തകർന്നുവീണു. രാവിലെ ഏഴരയോടെയായിരുന്നു അപകടം. നിരവധി വാഹനങ്ങൾ മഹിസാഗർ…

1 hour ago

കേരളത്തിൽ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ…

2 hours ago

ഹൊസൂർ കൈരളി സമാജം ഉന്നത വിജയം നേടിയ വിദ്യര്‍ഥികളെ അനുമോദിച്ചു

ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…

2 hours ago

“സർജാപൂരം 2025”; തിരുവാതിര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…

2 hours ago

എംഎ കരീം അനുസ്മരണ യോഗം 13 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…

3 hours ago