Categories: TOP NEWSWORLD

മതിയായ യാത്രാരേഖ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ അതിർത്തിയിൽ തടഞ്ഞ് വച്ച് ബംഗ്ലാദേശ്

ധാക്ക∙ ഇന്ത്യയിലേക്ക് തിരിച്ച 54 ഇസ്കോൺ സന്യാസിമാരെ തടഞ്ഞ് ബംഗ്ലദേശ്. യാത്രാ രേഖകൾ കൈവശം ഉണ്ടായിട്ടും സന്യാസിമാരെ അതിർത്തി കടക്കാൻ ബംഗ്ലദേശ് അനുവദിച്ചില്ലെന്നാണ് വിവരം. ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തിയിൽ വെച്ച് സന്യാസിമാരെ തടഞ്ഞ അധികൃതർ മണിക്കൂറുകളോളം കാത്തിരിപ്പിന് ശേഷം ഇന്ത്യയിലേക്കുള്ള യാത്രക്ക് അനുമതി നൽകാനാവില്ലെന്ന് അറിയിക്കുകയായിരുന്നു.

ഇസ്കോണുമായി ബന്ധപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പുതിയ സംഭവം. സംഘത്തെ ഇന്ത്യയിലേക്ക് കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽ നിന്ന് നിർദേശം ലഭിച്ചിട്ടുണ്ടെന്ന് ഇമിഗ്രേഷൻ പോലീസ് ഉദ്യോഗസ്ഥർ ബംഗ്ലദേശ് പത്രമായ ദ് ഡെയ്‌ലി സ്റ്റാറിനോട് പറഞ്ഞു.

‘‘ഞങ്ങൾ പൊലീസിന്റെ സ്‌പെഷൽ ബ്രാഞ്ചുമായി കൂടിയാലോചിച്ചു. അവരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികാരികളിൽനിന്ന് നിർദേശം കിട്ടി. ഇന്ത്യയിൽ മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പദ്ധതിയിട്ടിരുന്ന ഇസ്‌കോൺ അംഗങ്ങൾക്ക് പാസ്‌പോർട്ടുകളും വീസകളും ഉണ്ടായിരുന്നു. എന്നാൽ അവരുടെ യാത്രയ്ക്ക് ആവശ്യമായ പ്രത്യേക സർക്കാർ അനുമതി ഇല്ലായിരുന്നു’’ – അതിർ‌ത്തിയിലെ ഇമിഗ്രേഷൻ അധികൃതർ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ വന്നതാണെന്ന് ഇസ്‌കോൺ അംഗങ്ങളിൽ ഒരാളായ സൗരഭ് തപന്ദർ ചെലി പറഞ്ഞു.

നിലവിൽ ഇസ്കോൺ സന്യാസിമാർക്കെതിരെയും ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വലിയ തരത്തിലുള്ള ആക്രമണങ്ങൾ ആണ് ബംഗ്ലാദേശിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്കോൺ അംഗങ്ങളായ രുദ്ര പതി കേശവ് ദാസ്, രംഗനാഥ് ശ്യാമ സുന്ദർദാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ അറസ്റ്റിലായിരുന്ന ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയായിരുന്നു നടപടി. ചിന്മയ് കൃഷ്ണദാസ് ഉള്‍പ്പെടെ ഇസ്‌കോണിന്റെ 17 നേതാക്കളുടെ ബേങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് മരവിപ്പിച്ചിരുന്നു. ഇവരുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കാനും സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിക്കാനും ബംഗ്ലാദേശ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ഇസ്‌കോണിന്റെ ബംഗ്ലാദേശിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കണമെന്ന ഹര്‍ജി ധാക്ക ഹൈക്കോടതി തള്ളിയിരുന്നു. ബംഗ്ലാദേശില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആര്‍ എസ് എസ് രംഗത്തെത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ നേരത്തെത്തന്നെ പസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്നായിരുന്നു ബംഗ്ലാദേശിന്റെ പ്രതികരണം.
<BR>
TAGS : BANGLADESH | ISKCON
SUMMARY : Bangladesh detained 54 ISKCON monks who returned to India despite having adequate travel documents

Savre Digital

Recent Posts

ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് സർവിസ് നടത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…

1 hour ago

കെഎസ്ആർടിസി ബസ് വഴിയിൽ നിർത്തി ഇറങ്ങിപ്പോയി, ഡ്രൈവറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി…

1 hour ago

വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം; സഹയാത്രികയുടെ ജീവൻ രക്ഷിച്ച് കർണാടക മുൻ എം.എൽ.എ

ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…

3 hours ago

എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ പ്രവർത്തനമാരംഭിച്ചു

ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…

3 hours ago

ഗ്രാമി ജേതാവ് റിക്കി കേജിന്റെ ബെംഗളൂരുവിലെ വീട്ടിൽ മോഷണം

ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…

4 hours ago

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

5 hours ago