LATEST NEWS

ബംഗ്ലാദേശ് പ്രക്ഷോഭത്തിന്റെ മറവില്‍ കൂട്ടക്കൊല; ശൈഖ് ഹസീനക്ക് വധശിക്ഷ

ബംഗ്ലാദേശ്: ബംഗ്ലാദേശ് കലാപത്തില്‍ മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ബംഗ്ലാദേശിലെ സർക്കാർ വിരുദ്ധ കലാപം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നിലവില്‍ ഇന്ത്യയില്‍ ഒളിവില്‍ കഴിയുന്ന ഷെയ്ക്ക് ഹസീനയുടെ അഭാവത്തില്‍, കൂട്ടക്കൊലയും പീഡനവും അടക്കം അഞ്ച് കുറ്റകൃത്യങ്ങളാണ് അവർക്കു മേല്‍ ചുമത്തിയിരുന്നത്.

അവർ അധികാരം ഉപയോഗിച്ച്‌ മാനവികതയ്ക്കു മേല്‍ കടന്നാക്രമണം നടത്തിയെന്ന് ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. പോലീസിന്‍റെ വെടിയേറ്റു മരിച്ച അബു സയ്യിദ് എന്ന വിദ്യാർഥിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടില്‍ ഡോക്റ്റർമാരെ ഭീഷണിപ്പെടുത്തി കൃത്രിമം നടത്തിച്ചെന്നും തെളിഞ്ഞു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ബംഗ്ലാദേശില്‍ സർക്കാർ വിരുദ്ധ കലാപം രൂപ്ഖമായതും സർക്കാർ ശക്തമായ അടിച്ചമർത്താൻ ശ്രമിച്ചതും.

ധാക്കയിലെ കനത്ത സുരക്ഷയുള്ള കോടതിമുറിയില്‍ വിധി വായിച്ചുകൊണ്ട്, കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയില്‍ വിദ്യാർഥി നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കെതിരേ നടന്ന മാരകമായ അടിച്ചമർത്തലിനു പിന്നില്‍ ഹസീനയാണെന്ന് പ്രോസിക്യൂഷൻ സംശയത്തിനതീതമായി തെളിയിച്ചതായി ട്രൈബ്യൂണല്‍ വ്യക്തമാക്കി.

‘ജൂലൈ പ്രക്ഷോഭം’ എന്നറിയപ്പെടുന്ന ഒരു മാസം നീണ്ടുനിന്ന പ്രക്ഷോഭത്തിനിടെ ഏകദേശം 1,400 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസിന്‍റെ റിപ്പോർട്ട് നേരത്തെ കണക്കാക്കിയിരുന്നു. നിരായുധരായ പ്രതിഷേധക്കാർക്കെതിരേ മാരകമായ ബലപ്രയോഗത്തിന് ഉത്തരവിട്ടതിനും, പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിനും, ധാക്കയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി വിദ്യാർഥികളുടെ മരണത്തിലേക്ക് നയിച്ച ഓപ്പറേഷനുകള്‍ക്ക് അനുമതി നല്‍കിയതിനുമാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്. വെടിവയ്പ്പിനെക്കുറിച്ച്‌ അവർക്ക് മുൻകൂട്ടി അറിവ് കിട്ടിയിരുന്നു എന്നും കോടതി കണ്ടെത്തി.

SUMMARY: Bangladesh: Sheikh Hasina sentenced to death

NEWS BUREAU

Recent Posts

നടി മീരാ വാസുദേവ് മൂന്നാമതും വിവാഹമോചിതയായി

കൊച്ചി: വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് സ്ഥിരീകരിച്ച്‌ നടി മീര വാസുദേവ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കാമറമാനായ വിപിന്‍…

23 minutes ago

ഉംറ തീര്‍ഥാടകരുടെ അപകട മരണം: കണ്‍ട്രോള്‍ റൂം തുറന്നു

ജിദ്ദ: സൗദി അറേബ്യയിലെ മദീനയ്ക്ക് സമീപം ഞായറാഴ്ച അർദ്ധരാത്രി ഉണ്ടായ റോഡപകടത്തിന്റെ പശ്ചാത്തലത്തില്‍ ജിദ്ദയിലെ ഇന്ത്യൻ കോണ്‍സുലേറ്റില്‍ 24x7 കണ്‍ട്രോള്‍…

3 hours ago

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡര്‍

ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ…

4 hours ago

പടക്ക നിര്‍മാണ ശാലയിലെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

തിരുവനന്തപുരം: പാലോട് പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറിയില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45)…

5 hours ago

സ്വർണവിലയിൽ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില വീണ്ടും കുറഞ്ഞു. പവന് ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ 91,640 രൂപയാണ് ഒരു…

6 hours ago

ടിപി വധക്കേസ്; ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ കെകെ രമ സുപ്രീം കോടതിയില്‍

ഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയായ ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നതിനെതിരെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്ത് കെകെരമ…

6 hours ago