കാസറഗോഡ്: കാസറഗോഡ് നിന്ന് പിടിയിലായ ബംഗ്ലാദേശ് പൗരന് തീവ്രവാദ സംഘടനകളുമായി ബന്ധമെന്ന് അന്വേഷണ ഏജന്‍സികള്‍. ഷാദ് ഷെയ്ഖ് അല്‍ഖ്വയ്ദയുടെ സ്ലീപ്പര്‍ സെല്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബംഗ്ലാദേശി തീവ്രവാദിസംഘടനയായ അന്‍സാറുള്ള ബംഗ്ലാ ടീമിന്റെ സജീവപ്രവര്‍ത്തകനുമാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
കഴിഞ്ഞ ബുധനാഴ്ചയാണ് കാസറഗോഡ് പടന്നക്കാട് നിന്ന് എംബി ഷാദ് ഷെയ്ഖ് അന്‍സാറുള്ള എന്നയാളെ അസം പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ശേഷം ഇയാളെ ഇന്റലിജന്‍സ് സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
2018 മുതല്‍ ഇയാള്‍ കാസറഗോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഉദുമ, ചെര്‍ക്കള, കാസറഗോഡ് ടൗണ്‍, പടന്നക്കാട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കൊപ്പമാണ് ഇയാള്‍ തൊഴിലെടുത്തിരുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഇയാള്‍ ഉദുമയിലെ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നെല്ലാം സഹായം ലഭിച്ചുവെന്നതടക്കമുള്ള കാര്യങ്ങള്‍ എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സിയുടെ പരിധിയിലാണ്.
<BR>
TAGS : BANGLADESHI NATIONAL ARRESTED | KASARAGOD
SUMMARY : Bangladeshi national arrested in Kasaragod, member of Al-Qaeda sleeper cell; accused in several bomb blast cases
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…