മുംബൈ: ബംഗ്ളാദേശ് നീലചിത്ര താരത്തെ വ്യാജ ഇന്ത്യൻ പാസ്‌പോർട്ടുമായി അറസ്റ്റ് ചെയ്‌തു. ആരോഹി ബർഡെ എന്ന പേരിൽ അറിയപ്പെടുന്ന റിയ ബർഡെയാണ് അറസ്റ്റിലായത്. മുംബൈയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിലുള്ള ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് ആണ് നടിയെ അറസ്റ്റ് ചെയ്‌തത്. ഐപിസി സെക്ഷന്‍ 420, 465, 468, 479, 34, 14എ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
ഇന്ത്യയിൽ താമസിക്കാൻ റിയ വ്യാജ പാസ്‌പോർട്ടാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ ഇവരുടെ അമ്മ, അച്ഛന്‍, സഹോദരി, സഹോദരന്‍ എന്നിവര്‍ക്കായും പോലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. റിയയ്‌ക്കും ഒപ്പമുള്ളവർക്കും ഇന്ത്യയിൽ താമസിക്കാൻ അമരാവതി സ്വദേശിയായ ഒരാൾ വ്യാജരേഖകൾ നിർമ്മിച്ചുനൽകിയെന്നും കണ്ടെത്തി.സംഭവത്തിൽ പങ്കുള്ള മറ്റ് നാലുപേർക്ക് വേണ്ടി അന്വേഷണം നടക്കുകയാണ്.
റിയ അനധികൃതമായാണ് ഇന്ത്യയില്‍ താമസിക്കുന്നതെന്ന് ഇവരുടെ സുഹൃത്തായ പ്രശാന്ത് മിശ്ര പോലീസിനോട് പറഞ്ഞതാണ് റിയയുടെ അറസ്റ്റിലേക്ക് എത്തിച്ചത്. പ്രശാന്തിന്റെ പരാതിയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. റിയയുടെ തിരിച്ചറിയല്‍ രേഖകളും പോലീസ് പരിശോധിച്ചിരുന്നു.
ബംഗ്ലാദേശ് സ്വദേശിയാണ് റിയയുടെ അമ്മ. മഹാരാഷ്ട്രയിലെ അമരാവതിയാണ് റിയയുടെ അച്ഛന്‍ അരവിന്ദ് ബര്‍ഡെയുടെ സ്വദേശം. എന്നാല്‍ തനിക്ക് ഇന്ത്യയിലെ പൗരത്വം ഉണ്ടെന്ന് തെളിയിക്കുന്ന വ്യാജ രേഖകളാണ് റിയ പോലീസിനെ കാണിച്ചത്. റിയയുടെ കുടുംബം ഇപ്പോള്‍ ഖത്തറിലുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. നേരത്തെ വേശ്യവൃത്തി കേസുമായി ബന്ധപ്പെട്ടും റിയയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS ; ARRESTED
SUMMARY : Bangladeshi porn star who stayed illegally in India arrested
കോഴിക്കോട്: ചേലാകർമത്തിന് സ്വകാര്യ ക്ലിനിക്കിൽ എത്തിച്ച രണ്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.…
കോന്നി: പയ്യനാമണ്‍ ചെങ്കുളത്ത് പാറമടയില്‍ കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഹിറ്റാച്ചി ഹെൽപ്പറായ…
ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറിയെത്തുന്ന ജീവനക്കാർക്ക് അതത് സംസ്ഥാനങ്ങളിലെ ഭാഷ അറിയാത്തത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. ചിക്കമഗളൂരുവിലെ ബാങ്കില്‍…
തിരുവനന്തപുരം: സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട്…
പത്തനംതിട്ട: കോന്നി, പയ്യനാമൺ ചെങ്കുളത്ത് പാറമടയിൽ പ്രവർത്തനം നടക്കുന്നതിനിടെ കൂറ്റൻ പാറ ഹിറ്റാച്ചി വാഹനത്തിന് മുകളിൽ വീണ് അപകടം. അപകടത്തിൽ…
തിരുവനന്തപുരം: കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് വരെയാണ് യെല്ലോ അലർട്ട്.…