കാസറഗോഡ്: ഭീകരവാദ കേസിലെ പ്രതി കാഞ്ഞങ്ങാട് പിടിയില്‍. ബംഗ്ലാദേശി പൗരനായ ഷാബ് ഷെയ്ക്ക് (32) ആണ് പടന്നക്കാട് നിന്നും അറസ്റ്റിലായത്. അസം പോലീസ് കാഞ്ഞങ്ങാട് എത്തിയാണ് അറസ്റ്റ് ചെയ്തത്. വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉണ്ടാക്കിയ കേസിലാണ് ഷാബ് ഷെയ്ക്കിനെ അറസ്റ്റ് ചെയ്തത്.
ഈ പാസ്പോർട്ട് ഉപയോഗിച്ചാണ് ഇയാള്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നത്. അസാമിലെ മേല്‍വിലാസമാണ് ഇയാള്‍ ഇതിനായി ഉപയോഗിച്ചത്. അസം പോലീസ് പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും നിലവിലുണ്ട്.
പടന്നക്കാട്ടെ ക്വട്ടേഴ്സില്‍ കുറച്ച് കാലമായി ഇയാള്‍ താമസിക്കുന്നുണ്ട്. കെട്ടിട നിർമ്മാണ ജോലിയാണ് ഇയാള്‍ ചെയ്തിരുന്നത്. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ താമസിച്ച ശേഷമാണ് ഇയാള്‍ കാഞ്ഞങ്ങാട് എത്തിയതെന്ന് അസം പോലീസ് പറഞ്ഞു. പ്രതിയെ കാഞ്ഞങ്ങാട് കോടതിയില്‍ ഹാജരാക്കി. നടപടികള്‍ പൂർത്തികരിച്ച ശേഷം ഇന്ന് വൈകുന്നേരത്തൊടെ അസാമിലേക്ക് കൊണ്ടുപോകും.
TAGS : LATEST NEWS
SUMMARY : Bangladeshi terrorist arrested in Kanhangad
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…