ബെംഗളൂരു: സംസ്ഥാനത്ത് അനധികൃതമായി താമസിച്ച ബംഗ്ലാദേശി പൗരനെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ രാജ്ഷാഹി ജില്ലയില്‍ നിന്നുള്ള മുഹമ്മദ് ജഹാംഗീര്‍ ആലം (24) ആണ് അറസ്റ്റിലായത്. മൂഡബിദ്രി ഭാഗങ്ങളില്‍ കൂലിപ്പണി ചെയ്തു വരികയായിരുന്ന ഇയാളെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സന്തേക്കാട് എന്ന സ്ഥലത്തുവെച്ച് പോലീസ് പിടികൂടുകയായിരുന്നുവെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡോ.കെ. അരുണ്‍ അറിയിച്ചു. ഇതോടെ അടുത്തിടെ പിടിയിലായ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരുടെ എണ്ണം പത്തായി. വെള്ളിയാഴ്ച മംഗളൂരുവില്‍ ജോലി ചെയ്യുന്ന രണ്ട് ബംഗ്ലാദേശി തൊഴിലാളികളെ കൂടി പദുബിദ്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിടിയിലായവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ സഹായിച്ചത് ഉള്ളാളില്‍ നിന്നുള്ള ഒരാളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചല്‍ പോലീസ് ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
ഉഡുപ്പിയിലെ മാല്‍പെയില്‍ അനധികൃതമായി താമസിച്ചിരുന്ന മറ്റൊരു ബംഗ്ലാദേശ് പൗരന്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. മുഹമ്മദ് മാണിക്ക് എന്ന ആളാണ് പിടിയിലായത്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള യാത്രക്കിടെയാണ് ഇയാള്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനക്കിടെ പിടിയിലായത്.
<br>
TAGS : BANGLADESHI MIGRANTS | ARRESTED
SUMMARY : Bangladeshi youth arrested for staying illegally
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…