Categories: KERALATOP NEWS

ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കല്ലട ബസ് അപകടത്തില്‍പ്പെട്ടു

കൊച്ചി: ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കല്ലട ബസ് നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ചുകയറി. കൊച്ചി ദേശീയപാതയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. കറുകുറ്റി അഡ്‌ലക്‌സിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്.

ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് പോയ കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. മുന്നില്‍ യാത്ര ചെയ്ത വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയന്‍ ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

TAGS : KALLADA BUS | ACCIDENT
SUMMARY : Kallada bus coming from Bengaluru met with an accident

Savre Digital

Recent Posts

മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണം; കേന്ദ്രത്തിന് കത്തയച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ക്ക് ഇതുവരെ സര്‍ക്കാര്‍ താമസസൗകര്യം അനുവദിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച്‌ സുപ്രീംകോടതി കേന്ദ്രത്തിന് കത്തെഴുതി. മൂന്ന് പേര്‍ ട്രാന്‍സിറ്റ്…

37 minutes ago

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ മന്ത്രി വീണ ജോര്‍ജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ വീട്…

1 hour ago

നിപയില്‍ ആശ്വാസം; പനി ബാധിച്ച കുട്ടികളുടെ ഫലം നെഗറ്റീവ്

പാലക്കാട്: നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ…

2 hours ago

കെ എസ് ആര്‍ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം കാട്ടാക്കടയില്‍ നിന്നും നെയ്യാർ ഡാമിലേക്ക്…

3 hours ago

വാഹനാപകടം; മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ഗുണ്ടൽപേട്ട്- മൈസൂരു പാതയിലെ ബേഗൂരിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വയനാട് പിണങ്ങോട് വാഴയിൽ അസ്‌ലം-റഹ്മത്ത് ദമ്പതികളുടെ മകൻ…

4 hours ago

കാളികാവിനെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍; വെടിവെച്ച് കൊല്ലണം എന്ന് നാട്ടുകാര്‍

മലപ്പുറം: കാളികാവില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ ആളെക്കൊല്ലി കടുവ ഒടുവില്‍ കൂട്ടില്‍. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. രണ്ടുമാസമായി…

4 hours ago