ബെംഗളൂരു : കേരള സമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് ബഷീര്‍ അനുസ്മരണം നടത്തി. കഥാകൃത്തും സമാജം സെക്രട്ടറിയുമായ സതീഷ് തോട്ടശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് രജീഷ് പി. കെ അധ്യക്ഷത വഹിച്ചു.
കഥകള്‍ പറഞ്ഞു പറഞ്ഞ് മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ പ്രതിഭയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സതീഷ് തോട്ടശ്ശേരി പറഞ്ഞു. സ്വതസിദ്ധമായ നര്‍മ്മവും അചുംബിതമായ ഭാവനയും വികാരാവിഷ്കാരത്തിന്റെ ചടുലതയുമാണ് ബഷീര്‍ കൃതികളുടെ സവിശേഷതകള്‍. സ്നേഹവും, കരുണയും, ഹാസവും അദ്ദേഹത്തിന്റെ കൃതികളില്‍ അങ്ങോളമിങ്ങോളം ആധിപത്യം പുലര്‍ത്തുന്നു. ചെറിയ കൃതികളാണ് അദ്ദേഹം രചിച്ചിട്ടുള്ളതെങ്കിലും അവയില്‍ നിറഞ്ഞിരിക്കുന്ന സാമൂഹ്യ ബോധത്തിന്റെ കരുത്തുകൊണ്ടും, ആഖ്യാനകലയിലെ സ്വര്‍ണ്ണശോഭ കൊണ്ടും അവ എന്നും മലയാള കഥകളുടെ മുമ്പില്‍ തന്നെ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ ജിതിന്, ഗോപിക നായര്‍, ബിജു. എം, തോമസ് ടി. ജെ എന്നിവര്‍ അനുസ്മരണ ചര്‍ച്ചയില്‍ പങ്കെടുത്തു. പത്മനാഭന്. എം സ്വാഗതവും അരവിന്ദാക്ഷന് പി. കെ നന്ദിയും പറഞ്ഞു.
<br>
TAGS : KERALA SAMAJAM BANGALORE SOUTH WEST
SUMMARY : Basheer anusmaranam
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…
ഡല്‍ഹി: ന്യൂഡല്‍ഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്തുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അന്വേഷണം എൻഐഎ…
ബെംഗളൂരു: എസ്എന്‍ഡിപി യോഗം ബെംഗളൂരു യൂണിയന്റെ ആഭിമുഖ്യത്തിൽ ചെട്ടികുളങ്ങര അമ്മയുടെ ഇഷ്ട വഴിപാടായ കുത്തിയോട്ടച്ചുവടും പാട്ടും ബെംഗളൂരുവില്‍ 23 ന്…
പാലക്കാട്: പട്ടാമ്പിയില്‍ ഭാര്യയേയും മകനേയും യാത്രയാക്കാൻ വന്നയാള്‍ ട്രെയിനിൻ്റെ അടിയില്‍പ്പെട്ട് മരിച്ചു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി…
പത്തനംതിട്ട: ശബരിമല സ്വർണ മോഷണ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. എൻ വാസുവാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ശബരിമല…
പാകിസ്ഥാൻ: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദില് സ്ഫോടനം. 12 പേർ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…