Categories: LATEST NEWS

‘അടിസ്ഥാന ശമ്പളം 40,000 ആക്കണം’; സംസ്ഥാനത്ത് ഫെബ്രുവരി 21ന് നഴ്സുമാര്‍ പണിമുടക്കും

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് കേരളത്തില്‍ നഴ്സുമാരുടെ നേതൃത്വത്തില്‍ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും. അടിസ്ഥാന ശമ്പളം നാല്‍പതിനായിരമാക്കണം എന്നാണ് ആവശ്യം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുമെന്നാണ് അറിയിപ്പ്. ഫെബ്രുവരി 21നാണ് പണിമുടക്ക്‌ നടത്തുക.

ശമ്പള പ്രതിസന്ധിയെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. നഴ്സുമാരുടെ ശമ്പളത്തില്‍ ഏഴു വർഷമായി വർദ്ധനവില്ലെന്നാണ് പറയുന്നത്. എല്‍‍ഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്സുമാർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ഭാരവാഹികളെ എല്‍‍ഡിഎഫ് സർക്കാർ കള്ളക്കേസില്‍ കുടുക്കുന്നു എന്നും ആരോപണമുണ്ട്.

SUMMARY: ‘Basic salary should be increased to 40,000’; Nurses in the state will go on strike on February 21

NEWS BUREAU

Recent Posts

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് ഇന്ന് തുടക്കമാകും

കാസറഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസറഗോഡ്‌ തുടക്കമാവും. 'കേരളത്തെ വീണ്ടെടുക്കാൻ യു..ഡി.എഫ്'…

17 minutes ago

മൈസൂരുവിൽ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു സരഗൂരിൽ കാട്ടാന ആക്രമണത്തിൽ 70-കാരൻ കൊല്ലപ്പെട്ടു. മതകരെ സ്വദേശി മാദയാണ് മരിച്ചത്. ബന്ദിപ്പുർ കടുവസങ്കേതത്തിലെ മൊളെയൂരില്‍ വ്യാഴാഴ്ച…

24 minutes ago

അത്തിബലെ റോഡിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു

ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി…

56 minutes ago

മണിയന്‍ പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു; കാര്‍ നിര്‍ത്താതെ പോയി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. വ്യാഴാഴ്ച…

1 hour ago

വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു: ഭാര്യയ്ക്കും 3 മക്കൾക്കും പൊള്ളലേറ്റു

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി സ​ജീ​ർ(42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​റി​ന്‍റെ ഭാ​ര്യ​യും…

1 hour ago

കേരളസമാജം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ

ബെംഗളൂരു: കേരള സമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഇ.വി. പോൾ (പ്രസിഡന്റ്), പി.കെ. വാസു, പി.കെ. രമേഷ്…

2 hours ago