ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തില്‍ നടന്ന 'നോവലിലെ ജ്ഞാനമണ്ഡലങ്ങൾ' ചര്‍ച്ചയില്‍ കെ.പി. രാമനുണ്ണി, കെ.ആർ.കിഷോര്‍, ഇ.സന്തോഷ്കുമാർ എന്നിവര്‍
ബെംഗളൂരു: മൂന്നുദിവസം നീണ്ടുനിൽക്കുന്ന ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമായി. ഉദ്ഘാടന ചടങ്ങിൽ ബ്രഹ്മ സ്ഥാപകൻ സതീഷ് ചപ്പരികെ അധ്യക്ഷത വഹിച്ചു. കന്നഡ, മലയാളം, തമിഴ് ഭാഷകളില്‍ വിവിധ വേദികളിലായി ഇന്നലെ സാഹിത്യചര്‍ച്ചകള്‍ നടന്നു.
മലയാള സാഹിത്യ വിഭാഗത്തില്‍ ഇന്നലെ രാവിലെ നടന്ന ‘പാവങ്ങ’ളുടെ നൂറു വര്‍ഷങ്ങൾ എന്ന ചര്‍ച്ചയില്‍ കെ.പി രാമനുണ്ണി, കെ.വി സജയ്, ഡെന്നിസ് പോള്‍ എന്നിവര്‍ സംസാരിച്ചു. ഉച്ചക്ക് നടന്ന നോവലിലെ ജ്ഞാനമണ്ഡലങ്ങൾ എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി, ഇ.സന്തോഷ്കുമാർ, കെ.ആർ.കിഷോർ, വൈകീട്ട് നോവലിലെ വിഭിന്ന സ്വരങ്ങൾ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ബിനീഷ് പുതുപ്പണം, മുഹമ്മദ് അബ്ബാസ്, നിമ്ന വിജയൻ എന്നിവരും പങ്കെടുത്തു.
ഇന്ന് വിവിധ സെക്ഷനുകള്‍ നടക്കും. മലയാള വിഭാഗത്തില്‍ രാവിലെ 11.00 ന് വായനയും എഴുത്തും എന്ന വിഷയത്തില്‍ ശ്രീജിത് പെരുന്തച്ചൻ, ഇന്ദിര ബാലൻ, രമ പ്രസന്ന പിഷാരടി, സതീഷ് തോട്ടശ്ശേരി എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് 1.00 മണിക്ക് ഡിജിറ്റൽ കാലത്തെ സാഹിത്യം എന്ന വിഷയത്തില്‍ എൻ. എസ്.മാധവൻ, കെ.പി.രാമനുണ്ണി എന്നിവര്‍ സംസാരിക്കും. വൈകീട്ട് 4.00 നു പുതുകാലം പുതുകവിത എന്ന വിഷയത്തില്‍ ഷീജ വക്കം, വീരാൻകുട്ടി, സോമൻ കടലൂർ, ടി.പി.വിനോദ് എന്നിവര്‍ സംസാരിക്കും. നാളെയാണ് സമാപനം.
SUMMARY: Book Brahma Literary Festival begins
മലപ്പുറം: അരീക്കോട് വടശേരിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെറ്റിലപ്പാറ സ്വദേശിയായ വിപിൻദാസാണ് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്. സ്വയം മുറിവേൽപ്പിച്ച നിലയിൽ…
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…