ബെംഗളൂരു: നഗരത്തിലെ 24 തടാകങ്ങൾ നവീകരിക്കാൻ ബിബിഎംപി 50 കോടി രൂപ അനുവദിച്ചു. കാൽകെരെ തടാകത്തിനാണ് കൂടുതൽ തുക അനുവദിച്ചത്. 10 കോടി രൂപ. കച്ചറനഹള്ളി തടാകത്തിനു 3.5 കോടി രൂപയും ലഭിക്കും. വെള്ളക്കെട്ട് പ്രശ്നം രൂക്ഷമായ സിദ്ധാപുര തടാകത്തിൽ മഴവെള്ളക്കനാലും ഓടയും ഉൾപ്പെടെ നിർമിക്കാൻ 1.75 കോടി രൂപ നൽകും. ദൊഡ്ഡബിദരക്കല്ല് തടാകത്തിൽ മലിനജലം കലരാതിരിക്കാൻ സംവിധാനം ഒരുക്കാൻ 3 കോടി രൂപയും ചെലവഴിക്കും.
ചൊക്കനഹള്ളി, ജക്കൂർ, സിങ്കാപുര, ശിവപുര, അബ്ബിഗെരെ, സീഗേഹള്ളി, ഗുഞ്ചുർ പാളയ, പനത്തൂർ, ദൊഡ്ഡനകുണ്ഡി ഉൾപ്പെടെ തടാകങ്ങളും നവീകരിക്കും.
കയ്യേറ്റം രൂക്ഷമായ വർത്തൂർ തടാകത്തിന്റെ പരിപാലന ചുമതല ഏറ്റെടുക്കാൻ ബിബിഎംപിയോടു ബെംഗളൂരു വികസന അതോറിറ്റി(ബിഡിഎ) ആവശ്യപ്പെട്ടു. ബലന്ദൂർ തടാകത്തിന്റെ നവീകരണം പൂർത്തായായതായും ഉടൻ ബിബിഎംപിക്കു കൈമാറുമെന്നും ബിഡിഎ അറിയിച്ചിട്ടുണ്ട്.
SUMMARY: BBMP allocates Rs 50 crore to develop 24 lakes
കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…
കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…
പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…
ഡല്‍ഹി: കേരളത്തില്‍ വീണ്ടും എസ്‌ഐആർ നീട്ടി. രണ്ട് ദിവസം കൂടി കൂട്ടി ഡിസംബർ 20 വരെയാണ് സുപ്രിംകോടതി നീട്ടിനല്‍കിയത്. എസ്‌ഐആറുമായി…
തൊടുപുഴ: നടിയെ ആക്രമിച്ച കേസില്‍ കോടതി വിധിയെ മാനിക്കുന്നുവെന്ന് നടൻ ആസിഫലി. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നാണ് എന്‍റെ അഭിപ്രായം. അത്…