ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 100 കോടി രൂപയുടെ പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കരാറുകാർക്ക് ബിബിഎംപി അനുവാദം നൽകിയതോടെയാണിത്.
പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ജംക്ഷനുകളിലെ റോഡിന്റെ നിർമാണത്തിലെ പിഴവുകൾ തിരുത്തും. ഒപ്പം നടപാതകളും റോഡ് മുറിച്ചു കടക്കാനുള്ള സംവിധാനങ്ങളും കാര്യക്ഷമമാക്കി അപകടങ്ങൾ ഒഴിവാക്കും. ഓടകൾ നവീകരിക്കും. സൂചന ബോർഡുകളും തെരുവ് വിളക്കുകളും സ്ഥാപിക്കും.
വാഹനങ്ങൾ നടപാതകളിലേക്കു അതിക്രമിച്ചു കയറുന്നത് തടയാൻ ബൊള്ളാർഡുകൾ സ്ഥാപിക്കും. ഫൗണ്ടെയ്നുകൾ സ്ഥാപിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും മോടി പിടിപ്പിക്കും. 2023-24 ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഏറെ കാലതാമസത്തിനൊടുവിൽ നടപ്പിലാക്കുന്നത്.
SUMMARY: BBMP begins to redesign 75 key traffic junctions.
ബെംഗളൂരു: ഉത്തരകന്നഡയിലെ കാർവാറിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണുണ്ടായ അപകടത്തിൽ വയോധിക മരിച്ചു. മല്ലാപുർ സ്വദേശിനി ലക്ഷ്മി പാഗി(60)…
തിരുവനന്തപുരം: ഇത്തവണയും ഓണത്തിന് മഞ്ഞ കാര്‍ഡുടമകൾക്ക് ഓണ കിറ്റ് നൽകുമെന്ന് സംസ്ഥാന സർക്കാർ. മഞ്ഞ റേഷൻ കാർഡുകളുള്ള ആറ് ലക്ഷം…
മംഗളൂരു: മുതിർന്ന യക്ഷഗാന കലാകാരൻ സിദ്ദകട്ടെ സദാശിവ ഷെട്ടിഗാർ(60) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യയും 3 മക്കളും…
ബെംഗളൂരു: ശിവമൊഗ്ഗയിലെ അബ്ബി വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ബെംഗളൂരു നാഗർഭാവിയിലെ സ്വകാര്യ കമ്പനിയിലെ മാനേജരായ രമേശ്(27) ആണ് മരിച്ചത്.…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം വാര്‍ഷിക പൊതുയോഗം നടന്നു. പ്രസിഡണ്ട് ടി. എ. കലിസ്റ്റസ് അധ്യക്ഷത…
പാലക്കാട്: സിപിഐയുടെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി സുമലത മോഹൻദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ…