ബെംഗളൂരു: നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെക്കുറിച്ച് പരാതി വ്യാപകമാകുന്നതിനിടെ കുഴി അടയ്ക്കൽ നടപടികളുമായി ബിബിഎംപി. മൈസൂരു റോഡ്, മാഗഡി റോഡ്, വൈറ്റ്ഫീൽഡ് മെയിൻ റോഡ്, ബാനസവാടി മെയിൻ റോഡ്, ദിന്നൂർ മെയിൻ റോഡ് എന്നിവിടങ്ങളിലും ഔട്ടർ റിങ് റോഡിലെ ബിഇഎൽ സർക്കിൾ, രാമമൂർത്തി നഗർ എന്നിവിടങ്ങളിലെ സർവീസ് റോഡുകളിലെയും കുഴികളാണ് അടയ്ക്കുന്നത്.
എന്നാൽ പൊട്ടിപ്പൊളിഞ്ഞ ഒട്ടേറെ റോഡുകളിലെ കുഴികൾ ഇനിയും അടയ്ക്കാനുണ്ടെന്ന് നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു.
നേരത്തേയും വിമർശനം ശക്തമായതോടെ റോഡുകളിലെ കുഴികൾ ബിബിഎംപി അടച്ചിരുന്നു.എന്നാൽ കരാറുകാർ നടത്തിയ ഗുണനിലവാരമില്ലാത്ത നവീകരണം ദിവസങ്ങൾക്കകം റോഡുകൾ പൊട്ടിപൊളിയാൻ കാരണമായി. അതിനാൽ കൃത്യമായ മേൽനോട്ടം ബിബിഎംപിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് ആവശ്യമുയരുന്നു. മൺസൂൺ എത്തുന്നതുവരെ കുഴിയടപ്പ് നടത്താത്തതിനു എതിരെയും വിമർശനം ശക്തമാണ്.
SUMMARY: BBMP begun asphalting roads across Bengaluru
തിരുവനന്തപുരം: ഈ വര്‍ഷം ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ നിശ്ചല ദൃശ്യത്തിനും എന്‍ട്രി. 100 ശതമാനം ഡിജിറ്റല്‍…
കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്…
ബെംഗളൂരൂ: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ (EVM) വിശ്വാസയോഗ്യമാണെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ സർവേ ഫലം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിട്ളയില്‍ ഇലക്ട്രോണിക്സ് കടയ്ക്ക് തീ പിടിച്ചു . വിറ്റൽ–കല്ലട്ക്ക റോഡിൽ പ്രവര്‍ത്തിക്കുന്ന ശ്രീ ഇലക്ട്രോണിക്സ്…
ബെംഗളൂരു: കേരള മുസ്ലീം ജമാഅത്ത് സംഘടിപ്പിക്കുന്ന കേരളയാത്രയ്ക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് കർണാടക മുസ്ലിം ജമാഅത്ത് ബെംഗളൂരു ജില്ലാ…
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. സെങ്കം പക്കിരിപാളയത്ത് ഇന്ന്…