ബെംഗളൂരു: ബിബിഎംപി ബജറ്റ് അവതരണം ഇന്ന്. തിരഞ്ഞെടുക്കപ്പെടാത്ത കൗൺസിൽ ഇല്ലാതെയ്ല്ല ബിബിഎംപിയുടെ അഞ്ചാമത്തെ വാർഷിക ബജറ്റാണിത്. ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ്, അഡ്മിനിസ്ട്രേറ്റർ എസ്ആർ ഉമാശങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ധനകാര്യം) ഹരീഷ് കുമാർ ബജറ്റ് അവതരിപ്പിക്കും.
രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. 2024-25 ബജറ്റിനെ അടിസ്ഥാനമാക്കിയുള്ള നടപടി റിപ്പോർട്ടും ബിബിഎംപി അവതരിപ്പിക്കുമെന്ന് ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിൽ നിന്ന് 7,000 കോടി രൂപ അധികമായി അനുവദിച്ചതിനാൽ മൊത്തം ബജറ്റ് തുക ഇത്തവണ വർധിപ്പിക്കും.
ലോകബാങ്ക് ഗ്രാന്റും മറ്റ് വരുമാന സ്രോതസ്സുകളും ഇതിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. നഗരവികസനം, അഴുക്കുചാലുകളുടെ നവീകരണം, മഴവെള്ളസംഭരണികളുടെ നിർമാണം എന്നിവയ്ക്ക് പ്രധാന ഊന്നൽ നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BBMP | BUDGET
SUMMARY: BBMP annual budget to be presented today
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…