Categories: KARNATAKATOP NEWS

രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി-ഖാത്ത ലഭ്യമാക്കാൻ സമയപരിധി

ബെംഗളൂരു: രജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് ബി- ഖാത്ത ലഭ്യമാക്കാൻ സമയപരിധി നിശ്ചയിച്ചു. മെയ്‌ 10നുള്ളിൽ ഖാത്ത സർട്ടിഫിക്കറ്റ് എല്ലാവരും ലഭ്യമാക്കണമെന്നും, അല്ലാത്തവരിൽ നിന്നും പിഴ ഈടാക്കുമെന്നും ബിബിഎംപി അറിയിച്ചു. സ്വകാര്യ സ്വത്തുക്കൾക്ക് നികുതി നിശ്ചയിക്കുന്നതിന് ഖാത്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇത് വഴി സംസ്ഥാനത്തിന് 3,500 കോടി രൂപയുടെ വരുമാനമാണ് പ്രതിവർഷം ലഭിക്കുന്നത്. സ്വത്ത് നികുതി പിരിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സൂക്ഷിക്കുന്ന ഔദ്യോഗിക രജിസ്റ്ററുകളാണ് ഖാത്തകൾ.

അംഗീകൃത സ്വത്തുക്കൾക്ക് അവയുടെ നിയമസാധുത സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് ബിബിഎംപി ഖാത്തകൾ നൽകുന്നത്. ഇവ ഡിജിറ്റലായി വീടുകളിൽ എത്തിക്കാനും സർക്കാർ പദ്ധതിയുണ്ട്. നിലവിൽ ഖാത്ത രജിസ്ട്രേഷൻ പൂർത്തിയാക്കിയ വസ്തുക്കൾ മാത്രമേ ഡിജിറ്റൽ ഇ-ഖാത്തകൾ നൽകുകയുള്ളുവെന്നും ബിബിഎംപി വ്യക്തമാക്കി.

TAGS: BBMP
SUMMARY: BBMP Decides timeline for filinh for b khatha

Savre Digital

Recent Posts

തേജസ് വിമാന അപകടം; നോവായി വിങ് കമാന്‍ഡര്‍ നമാൻഷ് സ്യാല്‍, മൃതദേഹം സുലൂരിലെത്തിച്ചു

ഡൽഹി: ദുബായ് എയർ ഷോയില്‍ തേജസ് വിമാനം തകർന്ന് വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന്‍റെ മൃതദേഹം സുലൂരിലെത്തിച്ചു.…

5 minutes ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി 25ന് തിരുപട്ടൂർ വഴി തിരിച്ചുവിടും

ബെംഗളുരു: കർമലാരാം-ബെലന്തൂർ ഇരട്ടപാതയില്‍ പരിശോധന നടക്കുന്നതിനാല്‍ ഈ മാസം 25ന് എസ്എംവിടി ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി എക്സ‌്പ്രസ് (12677) കെആർ പുരം,…

17 minutes ago

തെരുവുകളിൽ അന്തിയുറങ്ങുന്നവർക്ക് പുതപ്പുകള്‍ വിതരണം ചെയ്തു

ബെംഗളൂരു: നഗരത്തിലെ തെരുവുകളിൽ അന്തിയുറങ്ങുന്ന നിരാലംബരായവർക് ആര്‍ഐബികെ (RIBK) ബെംഗളൂരുവിന്റെ നേതൃത്വത്തില്‍ പുതപ്പുകൾ വിതരണം ചെയ്തു. സാമൂഹിക സാംസ്കാരിക ആതുര…

49 minutes ago

ഗാസയിൽ വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; 24 പേർ കൊല്ലപ്പെട്ടു

കെയ്‌റോ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 24 പേരെങ്കിലും കൊല്ലപ്പെടുകയും 80-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട്…

1 hour ago

ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാര്‍ തടഞ്ഞു 1.2 കിലോ സ്വർണം കവർന്നതായി പരാതി

ബെംഗളൂരു: ബന്ദിപ്പൂർ വനപാതയിൽ കോഴിക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരി വിനുവിന്റെ 1.2 കിലോ…

2 hours ago

എച്ച്.ഡി. ദേവഗൗഡ വീണ്ടും ജെഡിഎസ് അധ്യക്ഷൻ

ബെംഗളൂരു: ജനതാദൾ സെക്കുലര്‍ (ജെഡിഎസ്) ദേശീയ അധ്യക്ഷനായി വീണ്ടും എച്ച്.ഡി. ദേവഗൗഡ. പാർട്ടിയുടെ കർണാടക സംസ്ഥാന അധ്യക്ഷനായി കേന്ദ്രമന്ത്രി എച്ച്.ഡി.…

2 hours ago