ബെംഗളൂരു: ഗണേശോത്സവത്തിന് വിഗ്രഹ നിമജ്ജനം ചെയ്യുന്നതിനായി നഗരത്തിലുടനീളം മൊബൈൽ ടാങ്കറുകൾ സജ്ജീകരിച്ച് ബിബിഎംപി. നഗരത്തിൽ 462 മൊബൈൽ ടാങ്കറുകൾ ബിബിഎംപി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ചില തടാകങ്ങളിലും വിഗ്രഹ നിമജ്ജനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ബെംഗളൂരുവിലെ 41 തടാകങ്ങളിൽ വിഗ്രഹ നിമജ്ജനത്തിനായി താൽക്കാലിക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ മൊബൈൽ ടാങ്കറുകൾ സ്ഥാപിച്ചത് ഈസ്റ്റ് സോണിലാണ് (138), തൊട്ടുപിന്നാലെ വെസ്റ്റ് സോണിൽ 84 ടാങ്കറുകളും സ്ഥാപിച്ചിട്ടുണ്ട്. ഗണേശ സ്റ്റാളുകളുടെ സംഘാടകർക്ക് അനുമതിക്കായി അപേക്ഷിക്കാവുന്ന 63 ഏകജാലക കേന്ദ്രങ്ങളും ബിബിഎംപി സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിൽ ഗണേശ സ്റ്റാളുകൾ സ്ഥാപിക്കുന്നതിന് രജിസ്ട്രേഷൻ നിർബന്ധമാണ്. സ്റ്റാളുകൾ പരിശോധിക്കാൻ പോലീസ്, ബെസ്‌കോം ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന ടീമിനെ ബിബിഎംപി രൂപീകരിച്ചിട്ടുമുണ്ട്.
TAGS: BENGALURU | BBMP
SUMMARY: 462 mobile tankers for immersion of Ganesha idols
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി കമ്പയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തോടന്നൂർ…
മുംബൈ: മുംബൈ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട്…