BENGALURU UPDATES

ആക്രമണം വർധിക്കുന്നു; തെരുവ് നായകൾക്കു പേവിഷ പ്രതിരോധ കുത്തിവയ്പ്പുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണം വർധിക്കുന്നതിനിടെ ഇവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകാൻ ദൗത്യം ഊർജ്ജിതമാക്കി ബിബിഎംപി. കഴിഞ്ഞ ദിവസങ്ങളിലായി 1107 നായകൾക്കു കുത്തിവയ്പ് നൽകി. ഇതിൽ 673 എണ്ണത്തിനു കഴിഞ്ഞ നാലരവർഷമായി കുത്തിവയ്പ് നൽകിയിട്ടില്ല. കടിയേറ്റതായി പരാതി ലഭിക്കുന്ന സംഭവങ്ങളിൽ നായകളെ പിടികൂടി 10 ദിവസം നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും പേവിഷ ബാധയുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2024-25 കാലയളവിൽ ഇതുവരെ 88,572 നായകൾക്കു വാക്സീൻ നൽകിയെന്നാണ് കണക്ക്.

SUMMARY: BBMP intensifies drive against rabies.

WEB DESK

Recent Posts

കെ.എന്‍.എസ്.എസ് തിപ്പസാന്ദ്ര- സി വി രാമൻനഗർ കരയോഗം കുടുംബസംഗമം 13 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി തിപ്പസന്ദ്ര- സി വി രാമന്‍നഗര്‍ കരയോഗം കുടുംബസംഗമം 'വിസ്മയം 2025' ജൂലൈ 13…

12 minutes ago

ശബരിമലയില്‍ പൂജകള്‍ക്കായി നാളെ നട തുറക്കും

പത്തനംതിട്ട: ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന് (കൊല്ലവര്‍ഷം 1200 മിഥുനം 29). ജൂലൈ 13ന്…

18 minutes ago

ശ്രീനാരായണ സമിതി ഗുരുപൂര്‍ണ്ണിമ ദിനാഘോഷം

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹലസൂരു ഗുരുമന്ദിരത്തിൽ ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിച്ചു. മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകള്‍ക്ക് സമിതി…

20 minutes ago

തിരുവനന്തപുരത്ത് ആക്രിക്കടയ്ക്ക് തീപിടിച്ചു

തിരുവനന്തപുരം: കിള്ളിപ്പാലം ബണ്ട് റോഡിന് സമീപം ആക്രിക്കടയ്ക്കു തീപിടിച്ചു. ഫയർഫോഴ്‌സിൻ്റെ സമയോചിതമായി ഇടപെടലില്‍ മറ്റിടങ്ങളിലേക്ക് തീ പടരാതെ അണയ്ക്കാനായി. മുഹമ്മദ്…

53 minutes ago

പാലത്തിന്റെ കൈവരിയില്‍ ബസ് ഇടിച്ചുകയറി അപകടം; 20 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി വെങ്ങളം മേല്‍പ്പാലത്തില്‍ സ്വകാര്യ ബസ് പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി 20 യാത്രക്കാര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് നിന്ന് ഇരിട്ടിയിലേക്ക്…

1 hour ago

കീം പരീക്ഷാഫലം; സര്‍ക്കാരിന്റെ അപ്പീല്‍ കോടതി തള്ളി

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച അപ്പീല്‍ തള്ളി ഹൈക്കോടതി. കഴിഞ്ഞ ദിവസം ഹൈക്കോടതി റാങ്ക് പട്ടിക റദ്ദാക്കിയിരുന്നു.…

2 hours ago