BENGALURU UPDATES

ബിബിഎംപി വിഭജനം: പുതിയ കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് നവംബറിനു ശേഷമെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ബിബിഎംപി വിഭജിച്ച് രൂപീകരിക്കുന്ന പുതിയ 5 കോർപറേഷനുകളിലെ തിരഞ്ഞെടുപ്പ് നവംബറിനു ശേഷം നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. കോർപറേഷനുകളുടെയും വാർഡുകളുടെയും അതിർത്തി നിർണയിക്കുന്ന നടപടികൾ 4 മാസത്തിനകം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കോർപറേഷനുകളുടെ അതിർത്തി സംബന്ധിച്ച് പൊതുജനങ്ങളുടെ ആശങ്കകൾ ഓഗസ്റ്റ് 18ന് മുന്നോടിയായി അറിയിക്കാം. സെപ്റ്റംബർ 2ന് അന്തിമ വിജ്ഞാപനം ഉണ്ടാകും. വാർഡുകളുടെ അതിർത്തി നിർണയിക്കാനുള്ള സമിതിയെ സെപ്റ്റംബർ 3ന് നിയോഗിക്കും. നവംബർ ഒന്നോടെ വാർഡുകളുടെ അതിർത്തി നിർണയം പൂർത്തിയാക്കും. ബിബിഎംപി തിരഞ്ഞെടുപ്പിലെ കാലതാമസം സംബന്ധിച്ച ഹർജിയിൽ സുപ്രീംകോടതിയെ ഇക്കാര്യങ്ങൾ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2015 ഏപ്രിലിലാണ് ഒടുവിൽ ബിബിഎംപി തിരഞ്ഞെടുപ്പ് നടന്നത്. വാർഡുകളുടെ എണ്ണം 198ൽ നിന്ന് 243 ആയി ഉയർത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ബിജെപി സർക്കാർ തിരഞ്ഞെടുപ്പ് വൈകിപ്പിച്ചത്. 5 കോർപറേഷനുകളായി വിഭജിക്കുന്നതിന്റെ ഭാഗമായാണ് സിദ്ധരാമയ്യ സർക്കാർ തിരഞ്ഞെടുപ്പ് നീട്ടുന്നത്.

SUMMARY: Deputy Chief Minister D.K. Shivakumar states that BBMP elections will take place after November.

WEB DESK

Recent Posts

ആശപ്രവർത്തകർ രാപകൽ സമരം അവസാനിപ്പിക്കും; നാളെ വിജയപ്രഖ്യാപനം, ഇനി പ്രതിഷേധം ജില്ലകളിലേക്ക്

തിരുവനന്തപുരം: സെക്രട്ടറിയേ​റ്റ് പടിക്കൽ കഴിഞ്ഞ 266 ദിവസമായി ആശമാർ നടത്തുന്ന രാപ്പകൽ സമരം അവസാനിക്കുന്നു. കേരളപ്പിറവി ദിനത്തിൽ വിജയ പ്രഖ്യാപനം…

49 minutes ago

ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തു; നാല് അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ്

ബെംഗളൂരു: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്ത അധ്യാപകര്‍ക്ക് നോട്ടീസ്. ബീദറിലെ നാല് അധ്യാപകര്‍ക്കാണ് വിശദീകരണം ആവശ്യപ്പെട്ട് ഔറാദിലെ ബ്ലോക്ക് വിദ്യാഭ്യാസ…

1 hour ago

പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കൈക്കൂലി; പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

ബെംഗളുരു: പോസ്റ്റ്മോർട്ടം റിപ്പോർട്ട് നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ബെലന്തൂർ എസ്ഐയെയും കോൺസ്റ്റബിളിനെയും സസ്പെൻഡ് ചെയ്തു. ബെലന്തൂർ എസ്ഐ…

1 hour ago

പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പി ക്ഷേത്രം സന്ദര്‍ശിക്കും

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബർ 28ന് ഉഡുപ്പിയിലെ പ്രശസ്തമായ ശ്രീകൃഷ്ണ മഠം സന്ദർശിക്കുമെന്ന് ക്ഷേത്ര വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചയ്ക്ക് 12നു…

2 hours ago

കൈരളി വെൽഫെയർ അസോസിയേഷൻ ഓണാഘോഷത്തിന് നാളെ തുടക്കം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ ടിസി പാളയയുടെ ഓണാഘോഷ പരിപാടികള്‍ക്ക് കേരളപ്പിറവി ദിനത്തോടനമായ നാളെ തുടക്കമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന…

2 hours ago

പ്രകാശ് രാജിന് കന്നഡ രാജ്യോത്സവ പുരസ്കാരം

ബെംഗളൂരു: കർണാടക സംസ്ഥാനപിറവി ആഘോഷമായ കന്നഡ രാജ്യോത്സവത്തിന്റെ ഭാഗമായി നൽകുന്ന കന്നഡ രാജ്യോത്സവ പുരസ്കാരത്തിന് നടന്‍ പ്രകാശ് രാജ് അടക്കം…

2 hours ago