ബെംഗളൂരു: ബെംഗളൂരുവിലെ കരട് വോട്ടർ പട്ടിക പുറത്തുവിട്ട് ബിബിഎംപി. ഒരു കോടിയിലധികം വോട്ടർമാരാണ് നിലവിൽ നഗരത്തിലുള്ളതെന്ന് ബിബിഎംപി അറിയിച്ചു. ഈ വർഷം ജനുവരിയിലെ അവസാന പുനപരിശോധനയ്ക്ക് ശേഷം ഏകദേശം 1.98 ലക്ഷം പുതിയ വോട്ടർമാരെ ചേർത്തിട്ടുണ്ടെന്നും 85,321 പേരുകൾ നീക്കം ചെയ്തതായും ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.
കരട് വോട്ടർ പട്ടികയിൽ എതിർപ്പുകൾ ഉന്നയിക്കാൻ പൗരന്മാർക്ക് നവംബർ 28 വരെ സമയമുണ്ടെന്ന് ബിബിഎംപിയുടെ സ്പെഷ്യൽ കമ്മീഷണർ (ഇലക്ഷൻ) ഡോ.സെൽവമണി അറിയിച്ചു.
വ്യക്തിഗത അഭ്യർത്ഥനകളുടെയും അവലോകനങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ വോട്ടർമാരെ ചേർക്കുന്നതിനും നിലവിലുള്ള രേഖകൾ അപ്‌ഡേറ്റ് ചെയ്യുന്നതിനും നാല് പ്രത്യേക സെപ്ഷ്യൽ ഡ്രൈവുകൾ നടത്തും. അന്തിമ വോട്ടർപട്ടിക അടുത്ത ജനുവരി ആറിന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 9, 10, 23, 24 തീയതികളിൽ എല്ലാ റവന്യൂ ഓഫീസുകളിലും വാർഡുകളിലും ബിബിഎംപി പ്രത്യേക രജിസ്ട്രേഷൻ ഡ്രൈവ് നടത്തും. വോട്ടർ പട്ടികയിൽ പേരുകൾ തിരുത്താനും, ചേർക്കാനും മറ്റുമായി താല്പര്യമുള്ളവർ ഡ്രൈവിൽ പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. കരട് പട്ടികയിൽ 52.69 ലക്ഷം പുരുഷന്മാരും 49.70 ലക്ഷം സ്ത്രീകളും 1,831 മൂന്നാം ലിംഗ വിഭാഗത്തിലുൾപ്പെട്ട വോട്ടർമാരുമാണ് നഗരത്തിലുള്ളത്.
TAGS: BENGALURU | BBMP
SUMMARY: BBMP releases draft voter’s list, city exceeds one crore voters
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…