BENGALURU UPDATES

ബെംഗളൂരുവിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി

ബെംഗളൂരു: നഗരത്തിലെ 75 ജംക്ഷനുകളിലെ ഗതാഗത കുരുക്കഴിക്കാനും സുരക്ഷിതമാക്കാനുമുള്ള പദ്ധതി ഉടൻ നടപ്പിലാക്കുമെന്ന് ബിബിഎംപി. തിരഞ്ഞെടുത്ത ജംക്ഷനുകളിലെ റോഡിന്റെ നിർമാണ പിഴവുകൾ പരിഹരിച്ച് ഗതാഗത കുരുക്ക് പരിഹരിക്കും. ഒപ്പം നടപാതകളും റോഡ് മുറിച്ചു കടക്കാനുള്ള സംവിധാനങ്ങളും കാര്യക്ഷമമാക്കി അപകടങ്ങൾ ഒഴിവാക്കാനുമാണ് ഉദ്ദേശിക്കുന്നത്.

2023 മാർച്ചിൽ പ്രഖ്യാപിച്ച പദ്ധതിക്കു കാലതാമസം നേരിട്ടിരുന്നു. എന്നാൽ ഇതിനുള്ള കരാർ നടപടികൾ പൂർത്തിയായതായും നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ബിബിഎംപി അറിയിച്ചു.

100 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. വിശദമായ പഠനത്തിനു ശേഷമാണ് 75 ജംക്ഷനുകൾ തിരഞ്ഞെടുത്തത്. ഇവിടങ്ങളിൽ ഓടകൾ നവീകരിക്കും. സൂചന ബോർഡുകളും തെരുവ് വിളക്കുകളും സ്ഥാപിക്കും. വാഹനങ്ങൾ നടപാതകളിലേക്കു അതിക്രമിച്ചു കയറുന്നത് തടയാൻ ബൊള്ളാർഡുകൾ സ്ഥാപിക്കും. ഫൗണ്ടെയ്നുകൾ സ്ഥാപിച്ചും മരങ്ങൾ നട്ടുപിടിപ്പിച്ചും മോടി പിടിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. നഗരത്തിൽ വാഹനാപകടങ്ങളിൽ കാൽനടയാത്രക്കാർ മരിക്കുന്നത് പതിവായ സാഹചര്യത്തിലാണ് നടപടി.

SUMMARY: BBMP set to redesign 75 key traffic junctions across Bengaluru

WEB DESK

Recent Posts

ഫോട്ടെയെടുക്കാൻ ഇറങ്ങി, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചാമരാജ്ന​ഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…

2 hours ago

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…

2 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…

2 hours ago

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

3 hours ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

3 hours ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

3 hours ago