Categories: BENGALURU UPDATES

അനധികൃത ബാനറുകൾക്കെതിരെ കർശന നടപടിയുമായി ബിബിഎംപി

ബെംഗളൂരു: നഗരത്തില്‍ അനധികൃത ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരേ നടപടി ശക്തമാക്കി ബൃഹത് ബംഗളൂരു മഹാനഗര പാലികെ കോർപ്പറേഷൻ (ബിബിഎംപി). നഗരത്തിലെ അനധികൃത ബാനറുകളും ഫ്ലെക്സുകളും നീക്കംചെയ്യണമെന്ന് കർണാടക ഹൈക്കോടതി കോർപ്പറേഷന് നേരത്തെ കര്‍ശന നിർദേശം നൽകിയിരുന്നു. ഇതിനെതുടര്‍ന്ന് ആയിരക്കണക്കിന് ബാനറുകളും ഫ്ലെക്സുകളുമാണ് അധികൃതർ നീക്കംചെയ്തത്. ഇടവിട്ടുള്ള പരിശോധനകളും നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരിശോധനകൾ മുടങ്ങി. ഈ സാഹചര്യം മുതലെടുത്ത് നിരവധി അനധികൃത ബാനറുകളും ഫ്ലെക്സുകളുമാണ് നഗരത്തിലുയർന്നത്.

അനധികൃത ബാനറുകൾ സ്ഥാപിക്കുന്നതിനെതിരേയുള്ള പരിശോധനകൾ പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം. ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതികളറിയിക്കാൻ പ്രത്യേക ഹെൽപ്പ്‌ലൈൻ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 9480685700 എന്ന മൊബൈൽ നമ്പറിലാണ് പൊതുജനങ്ങൾ പരാതികൾ അറിയിക്കേണ്ടത്. പരാതി ലഭിച്ചാലുടൻ കോർപ്പറേഷന്റെ പ്രത്യേകസംഘം പ്രദേശത്ത് പരിശോധനനടത്തിയശേഷം ഇവ സ്ഥാപിച്ചവർക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Savre Digital

Recent Posts

ഒരു ലക്ഷം രൂപവരെ സഹായം; പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത്

തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…

4 hours ago

പയ്യന്നൂരില്‍ ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…

4 hours ago

ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…

4 hours ago

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…

6 hours ago

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…

6 hours ago

പാലക്കാട് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…

6 hours ago