ബെംഗളൂരു: ഹെബ്ബാൾ ജംക്ഷന്റെ സമഗ്രവികസനത്തിനു പദ്ധതിയുമായി ബിബിഎംപി. നമ്മ മെട്രോ, സബേർബൻ റെയിൽ, തുരങ്ക റോഡ് പദ്ധതികൾ കൂടി കണക്കിലെടുത്ത് ജംക്ഷന്റെ സമഗ്ര വികസനം ഉറപ്പാക്കുന്ന പദ്ധതിക്കു രൂപം നൽകാൻ ഉദ്യോഗസ്ഥർക്കു ബിബിഎംപി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു നിർദേശം നൽകി.
തിങ്കളാഴ്ച ബിബിഎംപിയും ബെംഗളൂരു പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഗതാഗത കുരുക്കഴിക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്വീകരിക്കേണ്ട നടപടികൾ കണ്ടെത്തിയിരുന്നു. മെട്രോ, സബേർബൻ നിർമാണത്തിനു പുറമെ ബെംഗളൂരു വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ കെആർപുരവുമായി ബന്ധിപ്പിക്കുന്ന മേൽപാലത്തിന്റെ പണിയും ഇവിടെ പുരോഗമിക്കുകയാണ്.
നിർമാണ പ്രവർത്തനങ്ങൾ ജംക്ഷനിലൂടെയുള്ള യാത്ര ദുഷ്കരമാക്കിയതായും സുരക്ഷ ഉറപ്പാക്കാൻ മുൻകരുതലുകൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായും മഹേശ്വർ റാവു വ്യക്തമാക്കി.
SUMMARY: BBMP to draft integrated development plan for Hebbal Junction.
കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…
കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…
അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…
തൃശൂർ: തൃശൂര്‍ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാര്‍ക്കെതിരെ സസ്‌പെന്‍ഷന് ശിപാര്‍ശ. തൃശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കി.…
കൊല്ലം: ഓച്ചിറ റെയില്‍വേ സ്റ്റേഷനില്‍ അമ്മയെയും മകനെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ശാസ്താംകോട്ട സ്വദേശികളായ വസന്ത, ശ്യം…
കൊച്ചി: നടന്‍ ടൊവിനോ തോമസിന് വീണ്ടും രാജ്യാന്തര അംഗീകാരം. 2025-ലെ സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍ നടനുള്ള പുരസ്‌കാരം ടൊവിനോയ്ക്ക്…