ബെംഗളൂരു: ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിനായി ഏർപ്പെടുത്തുന്ന പ്രത്യേക ഫീസ് ഘടന ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ബിബിഎംപി അറിയിച്ചു. ഹോട്ടലുകൾ ഉൾപ്പെടെ വലിയ തോതിൽ മാലിന്യം പുറന്തള്ളുന്ന കെട്ടിടങ്ങൾക്കാണ് നിലവിൽ മാലിന്യ സെസ് ഏർപ്പെടുത്തുന്നത്. നേരത്തെ മാലിന്യ സെസ് കിലോയ്ക്ക് 5 രൂപയായി നിശ്ചയിച്ചിരുന്നു, എന്നാൽ പുതിയ തീരുമാനപ്രകാരം സെസ് 12 രൂപയായി വർധിക്കുമെന്ന് ബിബിഎംപി അറിയിച്ചു.
അതേസമയം സെസ് വർധനവ് അശാസ്ത്രീയമാണെന്ന് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. ബെംഗളൂരുവിൽ മാലിന്യ സംസ്കരണം വർഷങ്ങളായി വലിയ പ്രശ്നമാണ്. സെസ് കിലോയ്ക്ക് 12 രൂപയായി ഉയർത്തുന്നത് അശാസ്ത്രീയമാണ്. മാലിന്യ സംസ്കരണം നഗരസഭയുടെ ഉത്തരവാദിത്തമാണ്. അതിനു പ്രത്യേക ചാർജ് നൽകാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു.
TAGS: BBMP | BENGALURU
SUMMARY: Waste generators to pay more garbage cess from April 1, hoteliers oppose move
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…