ബെംഗളൂരു: ബിബിഎംപി ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ എഐ അധിഷ്ഠിത കാമറകൾ സ്ഥാപിക്കും. നഗരത്തിലെ വിവിധ പ്രശ്നങ്ങൾ തത്സമയം പഠിക്കാനും പരിഹാരം കണ്ടെത്താനുമാണ് തീരുമാനമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ബിബിഎംപി എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാർ, എൻഫോഴ്‌സ്‌മെൻ്റ് വാഹനങ്ങൾ എന്നിവയിലായിരിക്കും ഇത്തരം കാമറകൾ സ്ഥാപിക്കുക. നിലവിൽ 250 കാമറകൾ വാങ്ങാൻ ടെൻഡർ നൽകിയിട്ടുണ്ടെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു.
വാഹനങ്ങൾ സഞ്ചരിക്കുന്ന റൂട്ടുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് പകർത്തുക. കുഴികൾ, മാലിന്യം വലിച്ചെറിയൽ, തകർന്ന റോഡ് ഡിവൈഡറുകൾ, അനധികൃത ബാനറുകൾ, പോസ്റ്ററുകൾ, മറ്റ് പ്രശ്നങ്ങൾ എന്നിവ കണ്ടെത്തുന്നതിന് ഈ കാമറകൾ ഉദ്യോഗസ്ഥരെ സഹായിക്കും.
സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ പോലീസ് സ്ഥാപിച്ച 6,000 കാമറകളിലെ ദൃശ്യങ്ങളും ബിബിഎംപി ഉപയോഗപ്പെടുത്തും. ഇത്തരത്തിൽ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ വിശകലനത്തിനായി ബിബിഎംപിയുടെ ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിലേക്ക് (ഐസിസിസി) അയയ്ക്കും. പ്രശ്‌നങ്ങൾ കണ്ടെത്തിക്കഴിഞ്ഞാൽ, പരിഹാരത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് ഡാറ്റ അയയ്‌ക്കുമെന്നും ബിബിഎംപി കമ്മീഷണർ കൂട്ടിച്ചേർത്തു.
TAGS: BENGALURU | BBMP
SUMMARY: BBMP Vehicles to have ai cameras soon
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…