ബെംഗളൂരു: ബെംഗളൂരുവിൽ എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പദ്ധതിയുമായി ബിബിഎംപി. അടുത്ത ഏഴ് വർഷത്തേക്ക് ഇവയ്ക്കായി നിരീക്ഷണ സംവിധാനവും പദ്ധതിയിൽ ഉൾപെടുത്തിയിട്ടുണ്ട്. എൽഇഡി ലൈറ്റുകൾ ഉൾപ്പെടുന്ന വാർഷിക ഊർജ്ജ സംരക്ഷണ മാതൃകയിൽ തെരുവ് വിളക്കുകൾ കൈകാര്യം ചെയ്യാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.
അടുത്തിടെ ചേർന്ന മന്ത്രിസഭാ യോഗം പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നൽകിയിരുന്നു. നഗരത്തിലെ ഏഴ് സോണുകളിലായി നാല് പാക്കേജുകളിലായാണ് പദ്ധതി നടപ്പാക്കുകയെന്ന് നിയമമന്ത്രി എച്ച് കെ പാട്ടീൽ പറഞ്ഞു.
എൽഇഡി തെരുവുവിളക്കുകളുടെ ചെലവ് വഹിക്കാൻ ബെംഗളൂരു വൈദ്യുതി വിതരണ കമ്പനിയിൽ (ബെസ്‌കോം) നിക്ഷേപിച്ച ഫണ്ട് ഉപയോഗിക്കാനും മന്ത്രിസഭ അംഗീകാരം നൽകി. വൈദ്യുതി ലാഭിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കർണാടകയിലെ മറ്റ് നഗര തദ്ദേശ സ്ഥാപനങ്ങളുടെ മാതൃകയാണ് ബിബിഎംപി പിന്തുടരുന്നത്. എൽഇഡി വിളക്കുകൾ പഴയ ലൈറ്റുകളുടെ വാർഷിക വൈദ്യുതി ഉപഭോഗത്തിൻ്റെ 50 ശതമാനം വരെ ലാഭിക്കും.
TAGS: BENGALURU | BBMP
SUMMARY: Karnataka approves Rs 684-crore plan to switch Bengaluru streetlights to LED
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്…
ഇടുക്കി: ഇടുക്കി ഏലപ്പാറയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കാറ് പൂർണമായും കത്തി നശിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ്…
ബെംഗളൂരു: ബെംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ സഫാരി നടത്തുന്നതിനിടെ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 13കാരന് പരുക്കേറ്റു. ബൊമ്മസാന്ദ്ര സ്വദേശിയായ സുഹാസ് എന്ന…
റാഞ്ചി: ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി രാംദാസ് സോറൻ അന്തരിച്ചു. അദ്ദേഹത്തിന് 62 വയസ്സായിരുന്നു. അസുഖബാധിതനായി ഡല്‍ഹിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ്…
തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചു. ഇത്…