ബെംഗളൂരു: വീടുതോറുമുള്ള മാലിന്യശേഖരണത്തിനുള്ള ഫീസ് ഉടൻ നിശ്ചയിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് നിർദേശം സമർപ്പിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിമാസം 200 രൂപ മുതൽ 400 രൂപ വരെ ഫീസ് ഈടാക്കാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.
വസ്‌തുനികുതിയ്‌ക്കൊപ്പം മാലിന്യ ശേഖരണ ഫീസും ഈടാക്കുന്നതിനെക്കുറിച്ചും ബിബിഎംപി ആലോചിക്കുന്നുണ്ട്. 2025–26 സാമ്പത്തിക വർഷത്തിൽ പുതിയ ഫീസ് ഘടന ആരംഭിക്കും.
വീടുവീടാന്തരമുള്ള മാലിന്യ ശേഖരണം, സംസ്‌കരണ യൂണിറ്റുകളിലേക്ക് ഇവ കൊണ്ടുപോകൽ എന്നിവയ്ക്കാണ് ഫീസ് ഈടാക്കുന്നത്.
നഗരത്തിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് നിർത്തലാക്കുകയാണ് ലക്ഷ്യം. സർക്കാർ അനുമതി നൽകിയാൽ ഉടൻ തന്നെ ഫീസ് ഈടാക്കൽ ആരംഭിക്കും. നിലവിൽ, ബിബിഎംപി മാലിന്യ സംസ്കരണത്തിനായി സ്വകാര്യ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഹോട്ടലുകൾ, അപ്പാർട്ടുമെൻ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ ബൾക്ക് ജനറേറ്ററുകൾക്ക് 12 ശതമാനം മാലിന്യ ശേഖരണ ഫീസ് ചുമത്തുമെന്നും തുഷാർ ഗിരിനാഥ് കൂട്ടിച്ചേർത്തു.
TAGS: BENGALURU | BBMP
SUMMARY: BBMP proposes fee for door-to-door garbage collection
കൊച്ചി: ബ്രോഡ്വേയിൽ വൻ തീപിടിത്തം. 12ഓളം കടകൾ കത്തി നശിച്ചു. ശ്രീധർ തിയറ്ററിന് സമീപമാണ് തീപിടിത്തമുണ്ടായത്. ഫാൻസി-കളിപ്പാട്ട കടകൾക്കാണ് അഗ്നിബാധ.…
ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും…
കാസറഗോഡ്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരുക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ…
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…