ബിബിഎംപി വാർഡുകളുടെ അതിർത്തി നിർണയം നാല് മാസത്തിനകം പൂർത്തിയാകും

ബെംഗളൂരു: ബിബിഎംപി വാർഡുകളുടെ അതിർത്തി നിർണയം അടുത്ത നാല് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 2024 ലെ ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ആക്ടിന് ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയതിന്റെ പശ്ചാത്തലത്തിലാണിത്. അടുത്ത നാല് മാസത്തിനുള്ളിൽ സിറ്റി കോർപ്പറേഷനുകളുടെ എണ്ണം നിർണ്ണയിക്കുന്നതിനും അവയുടെ അതിർത്തികൾ നിർണയിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സമയപരിധി നിശ്ചയിച്ചതായി അദ്ദേഹം പറഞ്ഞു.

പുതുതായി നടപ്പിലാക്കിയ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) നിയമം അടുത്ത 120 ദിവസത്തിനുള്ളിൽ നടപ്പാക്കും. ഏഴ് സിറ്റി കോർപ്പറേഷനുകൾ വരെ സൃഷ്ടിക്കാൻ നിയമം അനുവദിക്കുന്നുണ്ടെങ്കിലും, നിലവിൽ മൂന്നോ അഞ്ചോ കോർപ്പറേഷനുകൾ മാത്രം രൂപീകരിക്കാനാണ് സർക്കാർ തീരുമാനം. ഓരോ നിയമസഭാ മണ്ഡലവും പൂർണ്ണമായും ഒരൊറ്റ കോർപ്പറേഷനിൽ ഉൾപ്പെടുത്തും. ഇതോടെ നിയോജകമണ്ഡലങ്ങളുടെ വിഭജനം ഒഴിവാക്കുന്നു.

കൂടാതെ, ഓരോ കോർപ്പറേഷന്റെയും പേരിൽ ബെംഗളൂരു എന്ന നിർബന്ധമായും ചേർത്തിരിക്കണം. കോർപ്പറേഷനുകളുടെ പേരുകൾ ബെംഗളൂരു സൗത്ത്, ബെംഗളൂരു ഈസ്റ്റ്‌ സിറ്റി എന്നിങ്ങനെ ആയിരിക്കാമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ബിഎസ് പാട്ടീൽ അധ്യക്ഷനായ നാലംഗ സമിതി തയ്യാറാക്കിയ കരടുരേഖയിലെ നിർദേശങ്ങളടക്കം ഉൾക്കൊണ്ടാണ് ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബിൽ 2024 തയ്യാറാക്കിയത്.

ബെംഗളൂരുവിൻ്റെ ഭരണപരമായ കാര്യക്ഷമത വർധിപ്പിക്കുകയാണ് ബില്ലിൻ്റെ ലക്ഷ്യം. നഗരത്തിലെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ചുമതല വാർഡ് കമ്മിറ്റികൾക്കാണ്. ഇതിന് മുകളിലാണ് ഗേറ്റർ ബെംഗളൂരു അതോറിറ്റിയുടെ മേൽനോട്ടത്തിൽ കോർപറേഷനുകളുടെ പ്രവർത്തനം നടക്കുക. മുഖ്യമന്ത്രി, ബെംഗളൂരു വികസന മന്ത്രി എന്നിവരുടെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.

TAGS: BENGALURU | BBMP
SUMMARY: BBMP Boundaries to be set within four months, says cm

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

4 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

5 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

5 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

6 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

6 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

6 hours ago