BENGALURU UPDATES

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20% വർധിക്കും. ഇതിനു കർണാടക മൃഗശാല അതോറിറ്റി അനുമതി നൽകി. ഓഗസ്റ്റ് 1 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വന്നേക്കുമെന്ന് മൃഗശാല ഡയറക്ടർ എ.വി. സൂര്യ സെൻ അറിയിച്ചു.

നിലവിൽ പ്രായപൂർത്തിയായവർക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾ 50 രൂപയും മുതിർന്ന പൗരൻമാർ 60 രൂപയും നൽകണം. പ്രവർത്തന ചെലവ് വർധിക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് അധികൃതർ പ്രതികരിച്ചു. നേരത്തേ മൈസൂരു മൃഗശാലയിലും പ്രവേശന ടിക്കറ്റ് നിരക്ക് 20% വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

SUMMARY: Bannerghatta zoo entry fee likely to go up from August 1

WEB DESK

Recent Posts

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 21 വയസുകാരന് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

വയനാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം. 21കാരന് 60 വര്‍ഷം തടവും ഒരു ലക്ഷം പിഴയും. വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍…

24 minutes ago

കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിത മോള്‍ (48)…

55 minutes ago

നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കും: ബോബി ചെമ്മണൂര്‍

കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷാപ്രവർത്തന ഫണ്ടിലേക്ക് ബോച്ചെ ഫാൻസ് ചാരിറ്റിബിള്‍ ട്രസ്റ്റ് വഴി ഒരുകോടി നല്‍കാൻ…

1 hour ago

അപകീർത്തികേസ്; സിദ്ധരാമയ്യയ്ക്കെതിരായ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: ബിജെപി നൽകിയ അപകീർത്തികേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കു എതിരായ വിചാരണ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ നിയമസാധുത…

2 hours ago

കുടുംബ വഴക്ക്; കന്നഡ സീരിയൽ നടിയെ കുത്തിപരുക്കേൽപ്പിച്ചു, ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് കന്നഡ ടിവി സീരിയൽ നടിയെ കുത്തിപരുക്കേൽപിച്ച ഭർത്താവിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയെന്ന…

2 hours ago

നഴ്‌സിങ് കോളേജുകളിൽ ഈ വർഷം ഫീസ് വർധനയില്ല

ബെംഗളൂരു: സംസ്ഥാനത്തെ നഴ്‌സിങ് കോളേജുകളിൽ ഫീസ് വർധിപ്പിക്കണമെന്ന മാനേജ്‌മെന്റ് അസോസിയേഷന്റെ ആവശ്യം തള്ളി സര്‍ക്കാര്‍. അസോസിയേഷൻ ഓഫ് നഴ്‌സിങ് കോളേജസ്…

2 hours ago