ബെംഗളൂരു: ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ ഹർജി ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) ബെംഗളൂരു ബെഞ്ച് ചൊവ്വാഴ്ച അംഗീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടിയുള്ള സ്‌പോൺസർഷിപ്പ് കരാർ പ്രകാരം 158 കോടി രൂപ നൽകാത്തതിന്റെ പേരിൽ ബൈജുവിനെതിരെ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ ബിസിസിഐ നേരത്തെ ഹർജി നൽകിയിരുന്നു.
160 കോടി രൂപയുടെ കുടിശ്ശിക വരുത്തിയതിന് ബൈജുവിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ കഴിഞ്ഞ സെപ്റ്റംബറിലാണ് ബിസിസിഐ എൻസിഎൽടിയുടെ ബെംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയുടെ സ്പോൺസർഷിപ്പ് അവകാശവുമായി ബന്ധപ്പെട്ട തർക്കമാണ് കേസിനാധാരം. നവംബർ 15 നാണ് പാപ്പരത്ത ട്രൈബ്യൂണൽ കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി രജിസ്റ്റർ ചെയ്തത്.
കേസ് ഒത്തുതീർപ്പാക്കാൻ ബിസിസിഐയുമായി ചർച്ച നടത്തുകയാണെന്നാണ് എഡ്-ടെക് മേധാവികൾ മുൻപ് പറഞ്ഞിരുന്നത്. നേരത്തെ ഐസിസി, ബിസിസിഐ, ഫിഫ എന്നിവയുമയെല്ലാം ബൈജുസിന് ബ്രാൻഡിങ് പങ്കാളിത്തം ഉണ്ടായിരുന്നു.
നേരത്തെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വിദേശ വായ്പാദാതാക്കളും ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾക്കായി എൻസിഎൽടിയെ സമീപിച്ചിരുന്നു. എന്നാൽ വിദേശ വായ്പാദാതാക്കളുടെ നടപടി അടിസ്ഥാന രഹിതവും വായ്പാ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേയാണെന്നുമാണെന്നാണ് ബൈജൂസ് മുമ്പ് വ്യക്തമാക്കിയത്.
TAGS: BENGALURU UPDATES | BCCI | BYJUS
SUMMARY: BCCI initiates insolvency proceedings against online tutor Byju’s
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബോംബ് ഭീഷണി. പ്രിൻസിപ്പല്‍ ഓഫിസുള്ള കെട്ടിടത്തിലാണ് ബോംബ് ഭീഷണി. തുടർന്ന് ഒ.പിയില്‍ പോലീസ് പരിശോധന…
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…