ASSOCIATION NEWS

ബിസിപിഎ വാർഷികവും പുരസ്കാരവിതരണവും ഇന്ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ (ബിസിപിഎ) 21-ാമത് വാർഷികസമ്മേളനവും വാർത്താപത്രികയായ ബിസിപിഎ ന്യൂസ് അഞ്ചാംവാർഷികവും പുരസ്കാരവിതരണവും ഞായറാഴ്ച നടക്കും. ഹെന്നൂർ ക്രോസ് നവജീവ കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറിനുനടക്കുന്ന സമ്മേളനത്തിൽ ഗുഡ്‌ന്യൂസ് എഡിറ്റർ ഇൻചാർജ് ടി.എം. മാത്യു മുഖ്യാതിഥിയായിരിക്കും. ഡോ. സിനി ജോയ്‌സ് മാത്യു, പ്രൊഫ. ഡോ. ബിനു ഡാനിയേൽ, സന്ദീപ് വിളമ്പുകണ്ടം, അഭിലാഷ് ജേക്കബ് എന്നിവരെയും കർണാടകയിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ മുഖ്യചുമതലവഹിക്കുന്ന ശുശ്രൂഷകരെയും ആദരിക്കും.

ജബീസ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ സംഗീതപരിപാടിയും നടക്കും. ലേഖനമത്സര വിജയികൾക്കുള്ള ഫലകവും കാഷ് അവാർഡും സമ്മേളനത്തിൽ റവ. ഡോ. രവി മണി വിതരണംചെയ്യും.

സമ്മേളനത്തിന്  പാസ്റ്റർ ജോസ് മാത്യൂ (രക്ഷാധികാരി), ചാക്കോ കെ തോമസ് (പ്രസിഡൻ്റ്),  ജോസഫ് ജോൺ (സെക്രട്ടറി), ജോമോൻ ജോൺ ചമ്പക്കുളം (വൈസ് പ്രസിഡൻ്റ്), ജോസ് വലിയകാലായിൽ (ജോയിൻ്റ് സെക്രട്ടറി), ഡേവീസ് ഏബ്രഹാം (ട്രഷറർ)  ബെൻസൺ ചാക്കോ (പ്രോഗ്രാം കോർഡിനേറ്റർ), ലാൻസൺ പി.മത്തായി (ചാരിറ്റി കോർഡിനേറ്റർ), ജേക്കബ്  ഫിലിപ്പ് (പ്രയർ കോർഡിനേറ്റർ), ബിനു മാത്യൂ, സാജു വർഗീസ് (മീഡിയ കോർഡിനേറ്റർ), മനീഷ് ഡേവിഡ് (ബിസിപിഎ ന്യൂസ് പബ്ലീഷർ), നിബു വെള്ളവന്താനം, സന്തോഷ് പാറേൽ (ഓവർസീസ് കോർഡിനേറ്റർ) എന്നിവർ നേതൃത്വം നൽകും.

SUMMARY: BCPA anniversary and awards ceremony today

NEWS DESK

Recent Posts

താമരശേരിയിലെ ഒൻപതുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: താമരശ്ശേരിയിലെ നാലാം ക്ലാസുകാരിയുടെ മരണം അമീബിക് മസ്തിഷ്‌ക ജ്വരം മൂലമല്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ അണുബാധ മൂലമുള്ള…

2 hours ago

ഇസ്രയേല്‍ ആക്രമണത്തില്‍ ഹൂതി സൈനികമേധാവി മുഹമ്മദ് അൽ ഗമാരി കൊല്ലപ്പെട്ടു

ഏദൻ: ഇസ്രയേല്‍ ആക്രമണത്തില്‍ യെമനിലെ ഹൂതി സൈനികമേധാവി മുഹമ്മദ് അല്‍ ഗമാരി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ…

2 hours ago

കല ഫെസ്റ്റ് 2026; ബ്രോഷർ പ്രകാശനം

ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…

2 hours ago

ശ്രീനാരായണ സമിതിയിൽ തുലാമാസ വാവുബലി 21ന്

ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ  ശ്രീനാരായണ…

2 hours ago

സുവര്‍ണ കോറമംഗല സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…

2 hours ago

രാഷ്ട്രപതി ശബരിമല കയറുക പ്രത്യേക ഗൂര്‍ഖ വാഹനത്തില്‍

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…

4 hours ago