ബെംഗളൂരു: കര്‍ണാടകയിലെ ക്രൈസ്തവ പത്രപ്രവര്‍ത്തകരുടെ ഐക്യ സംരംഭമായ ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ പ്രസ് അസോസിയേഷന് (ബി.സി. പി.എ) നേതൃത്വത്തില്‍ നടത്തിയ മാധ്യമ സെമിനാര്‍ ഹെന്നൂര്‍ എച്ച് ബി ആര് ലേഔട്ട് നവജീവ കണ്വെന്ഷന് സെന്ററില്‍ സമാപിച്ചു. സെന്റര്‍ ഡിസ്ട്രിക്റ്റ് സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ബിറ്റര്‍ റവ.ഡോ.രവി മണി ഉദ്ഘാടനം ചെയ്തു.
ന്യൂസ് സ്റ്റോറി, ഫീച്ചര്‍, അഭിമുഖം, ലേഖനങ്ങള്‍, എഡിറ്റിംഗ്, റിപ്പോര്‍ട്ടിംഗ് എന്നിവ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകനും ഐ.പി.സി ഗ്ലോബല്‍ മീഡിയാ അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ സജി മത്തായി കാതേട്ട് (ഗുഡ്ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റര്‍) ക്ലാസ്സുകളെടുത്തു. ബിസിപിഎ രക്ഷാധികാരി പാസ്റ്റര്‍ ജോസ് മാത്യൂ അധ്യക്ഷനായിരുന്നു.
പ്രസിഡന്റ് ചാക്കോ കെ തോമസ്, വൈസ് പ്രസിഡന്റ് പാസ്റ്റര്‍ ജോമോന് ജോണ്‍, സെക്രട്ടറി പാസ്റ്റര്‍ ജോസഫ് ജോണ്‍ , ജോയിന്റ് സെക്രട്ടറി ജോസ് വി.ജോസഫ്, ട്രഷറര്‍ ഡേവീസ് ഏബ്രഹാം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബെന്‍സണ്‍ ചാക്കോ, ബിസിപിഎ പബ്ലീഷര്‍ മനീഷ് ഡേവിഡ് എന്നിവര്‍ നേതൃത്വം നല്കി.
<BR>
TAGS : MALAYALI ORGANIZATION
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…