തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അധ്യാപകർ നിതിനെ അധിക്ഷേപിച്ചിരുന്നതിനെ കുറിച്ച് മാതാപിതാക്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കമ്മീഷൻ പ്രതികരിച്ചു.
അടിയന്തരമായി വിഷയത്തില്‍ ഇടപെടുമെന്നും യുവജന കമ്മീഷൻ വ്യക്തമാക്കി. ഈ മാസം 10നാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. മരിച്ച ദിവസം രാവിലെ പതിനൊന്ന് മണിയ്ക്ക് ഭക്ഷണം കഴിക്കാൻ പൈസ വേണമെന്ന് സഹോദരിയെ വിളിച്ച് നിതിൻ ആവശ്യപ്പെടുകയും അവർ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.
ഉച്ചയ്ക്ക് ഒന്നരയോടെ കോളേജില്‍ നിന്ന് ഒരു അധ്യാപിക വിളിച്ച് നിതിൻ കെട്ടിടത്തില്‍ നിന്ന് വീണ് അപകടം പറ്റിയിട്ടുണ്ട് ഉടൻ വരണമെന്ന് അമ്മ ലതയോട് പറയുകയായിരുന്നു. കുട്ടി മരിച്ച വിവരം പോലും കോളേജ് അധികൃതർ വിളിച്ചുപറഞ്ഞില്ല. വാർത്ത കണ്ട് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് വിവരമറിഞ്ഞതെന്ന് കുടുംബം ആരോപിച്ചു.
വകുപ്പ് മേധാവി ഡോ. എം കെ റാമും ഡോ. സംഗീത നമ്പ്യാരും മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിൻ നേരത്തെ തന്നെ കുടുംബത്തെ അറിയിച്ചിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിലായിരുന്നു അധിക്ഷേപം. ഇന്റേണല്‍ മാർക്കുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടായിരുന്നു. പല ഘട്ടങ്ങളിലായി നിതിനോട് വൈരാഗ്യവും കാണിച്ചിരുന്നു എന്നാണ് ആരോപണം.
SUMMARY: BDS student Nitin Raj’s death; Youth Commission registers suo motu case
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…
ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്…
കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…
ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…
കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…
തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…