CAREER

വ്യോമസേനയിൽ അഗ്നിവീർ ആവാം; ഓൺലൈൻ അപേക്ഷ ഫെബ്രുവരി ഒന്ന് വരെ

വ്യോമസേനയിൽ അഗ്നിവീർ സെലക്ഷൻ ടെസ്റ്റിന് ഫെബ്രുവരി ഒന്ന് വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റ് മാർച്ച് 30,31 തിയതികളിൽ നടക്കും. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. നാല് വർഷത്തേക്കാണ് നിയമനം.

യോഗ്യത: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളടക്കം ഹയർസെക്കൻഡറി/പ്ലസ്ടു/ പരീക്ഷ മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം. അല്ലെങ്കിൽ ത്രിവത്സര എൻജിനീയറിങ് അംഗീകൃത ഡിപ്ലോമ (മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർസയൻസ്/ഇൻസ്ട്രുമെന്റേഷൻ ടെക്നോളജി/ഐ.ടി) മൊത്തം 50 ശതതമാനം മാർക്കോടെ പാസായിരിക്കണം. (എസ്.എസ്.എൽ.സി/പ്ലസ്ടു/ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടാകണം). അല്ലെങ്കിൽ രണ്ടുവർഷത്തെ വൊക്കേഷനൽ കോഴ്സ് (ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ചിരിക്കണം). മൊത്തം 50 ശതമാനം മാർക്കോടെ പാസാകണം. ശാസ്ത്രേതര വിഷയങ്ങളിൽ മൊത്തം 50 ശതമാനം മാർക്കോടെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായവരെയും പരിഗണിക്കും. ഇംഗ്ലീഷിന് 50 ശതമാനം മാർത്ത് വേണം.

2006 ജനുവരി ഒന്നിനും 2009 ജൂലൈ ഒന്നിനും ഇടയിൽ ജയിച്ചവരായിരിക്കണം അപേക്ഷകർ. എൻറോൾ ചെയ്യുമ്പോൾ 21 വയസായിരിക്കണം. ഓൺലൈൻ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ശാരീരികോഗ്യത, കായികക്ഷമത തുടങ്ങി കൂടുതൽ വിവരങ്ങൾ https://iafrecruitment.edcil.co.in ൽ ലഭ്യമാണ്.

SUMMARY: You can become an Agniveer in the Air Force; Online application till February 1

NEWS DESK

Recent Posts

വിമാനാപകടം; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനം…

26 minutes ago

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം; സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴിയെടുത്തു

കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദവുമായി ബന്ധപ്പെട്ട് സംവിധായകൻ അനുരാജ് മനോഹറിന്റെ മൊഴി എടുത്തു. ദേവസ്വം വിജിലൻസ് എസ് പി ഇന്ന്…

1 hour ago

മുഴുവന്‍ പഞ്ചായത്ത് ഓഫീസുകൾക്കും ഇനി ഗാന്ധിജിയുടെ പേര്; നിർണായക തീരുമാനവുമായി കർണാടക

ബെംഗളൂരു: കർണാടകയിലെ മുഴുവൻ ഗ്രാമപ്പഞ്ചായത്ത് ഓഫീസുകൾക്കും മഹാത്മാഗാന്ധിയുടെ പേര് നൽകുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ഒഴിവാക്കി വിബി-ജി റാംജി…

2 hours ago

ഉഡുപ്പിയിൽ ബോട്ടപകടം; മൈ​സൂ​രുവില്‍ നിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾ മരിച്ചു

ബെംഗളൂരു: ഉ​ഡു​പ്പിയിലെ കോ​ഡി​ബെ​ൻ​ഗ്രെ ബീ​ച്ചി​ന് സ​മീ​പത്തുണ്ടായ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൈ​സൂ​രു സ്വദേശികളായ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​രി​ച്ചു. സ​ര​സ്വ​തി​പു​രത്തെ ശ​ങ്ക​ര​പ്പ (22),…

2 hours ago

കീം പ്രവേശനം: ജനുവരി 31 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരളത്തിലെ എൻജിനിയറിം​ഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള (KEAM 2026) പ്രവേശനത്തിന്…

2 hours ago

ടെസി തോമസിന് കേരള ശാസ്ത്ര പുരസ്കാരം

തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഏറോനോട്ടിക്കൽ സിസ്റ്റംസ് (ഡിആർഡിഒ) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു.…

2 hours ago