ബെംഗളൂരു : തേനീച്ച ആക്രമണത്തില് 14 വിദ്യാർഥികൾക്ക് പരുക്കേറ്റു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങടി കക്കിഞ്ഞ സർക്കാർ ഹയർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾക്കാണ് പരുക്കേറ്റത്. വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂളിൽ അസംബ്ലി കഴിഞ്ഞ് ക്ലാസുകളിലേക്ക് പോകവെയാണ് സംഭവം. തേനീച്ചകൾ കൂട്ടമായി വരുന്നതുകണ്ട് അധ്യാപകർ വിദ്യാർഥികളെ ക്ലാസിലേക്ക് കയറ്റി ജനലും വാതിലും അടച്ചതോടെ മറ്റു വിദ്യാർഥികളെ രക്ഷപ്പെടുത്താനായി. അധ്യാപകർക്കും സ്കൂളിലെ പാചകക്കാരിക്കും കുത്തേറ്റു.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ, രക്ഷിതാക്കൾ എന്നിവർ സ്കൂള് സന്ദര്ശിച്ചു. പരിശോധനയിൽ സ്കൂളിനടുത്തുള്ള മരത്തിൽ വലിയ തേനീച്ചക്കൂട് കണ്ടെത്തി. ഇത് നീക്കം ചെയ്യുമെന്ന് ബെൽത്തങ്ങടി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ താരകേസരി പറഞ്ഞു. സ്കൂളിന് ബുധനാഴ്ച അവധി നൽകി.
<BR>
TAGS : BEE ATTACK | DAKSHINA KANNADA
SUMMARY : Bee attack; 14 students injured
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില് മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരില് സർവീസില് നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില് പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…
ന്യൂഡൽഹി: ഡല്ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് കശ്മീരില് നിന്നുള്ള മെഡിക്കല് പ്രൊഫഷണലായ ഡോക്ടര് ഉമര് ഉന് നബി ആണെന്ന്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനായി നാളെ നാമനിർദേശ പത്രിക സമർപ്പണം ആരംഭിക്കുന്നതോടെ കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങും. മുന്നണികളെല്ലാം സ്ഥാനാര്ത്ഥി നിര്ണയം…
ബെംഗളൂരു: തൊഴിലാളികളായ സ്ത്രീകള്ക്ക് ഏറെ ആശ്വാസം നല്കുന്ന നിയമവുമായി കര്ണാടക സര്ക്കാര്. സംസ്ഥാനത്ത് 18 മുതല് 52 വയസുവരെയുള്ള എല്ലാ…