ബെംഗളൂരു: സംസ്ഥാനത്ത് ഒക്ടോബർ മുതൽ ബിയർ വില വർധിച്ചേക്കും. ബിയർ വില വർധിപ്പിക്കാനുള്ള എക്സൈസ് വകുപ്പിൻ്റെ നിർദ്ദേശം സർക്കാർ അംഗീകരിച്ചതോടെയാണിത്. ഒക്ടോബർ മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നേക്കും. ഓഗസ്റ്റ് 29-ന് പ്രീമിയം, സെമി പ്രീമിയം മദ്യത്തിൻ്റെ വില കുറച്ചതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ബിയറിൻ്റെ വില പരിഷ്കരിക്കുന്നത്. 2023ലെ വാർഷിക ബജറ്റിൽ ഇന്ത്യൻ നിർമിത മദ്യത്തിന് (ഐഎംഎൽ) 20 ശതമാനവും ബിയറിന് 10 ശതമാനവും വില വർധിപ്പിച്ചിരുന്നു. ഇതിന് മുമ്പ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ ബിയറിൻ്റെ എക്സൈസ് തീരുവ 10 ശതമാനം വർധിപ്പിച്ചിരുന്നു. അടുത്തിടെ മദ്യത്തിൻ്റെ വില കുറച്ചപ്പോൾ ബിയറിൻ്റെ വില വർധിപ്പിച്ച് സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഇത് അനുസരിച്ച്, ഒരു ബോട്ടിലിന് 10 മുതൽ 20 രൂപ വരെ വില വർധിപ്പിക്കും. പുതിയ വിലവിവരപട്ടിക ഉടൻ പുറത്തുവിടുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ബൂം സ്‌ട്രോങ് ബിയറിൻ്റെ വില 163 രൂപയിൽ നിന്ന് 172-175 രൂപയായി ഉയരാൻ സാധ്യതയുണ്ട്. ബഡ്‌വെയ്‌സർ മാഗ്നം 213 രൂപയിൽ നിന്ന് 230 രൂപയായും, ബഡ്‌വെയ്‌സർ പ്രീമിയം 200 രൂപയിൽ നിന്ന് 215 രൂപയായും കിംഗ്‌ഫിഷർ പ്രീമിയം 168 രൂപയിൽ നിന്ന് 180 രൂപയായും, കിംഗ്ഫിഷർ സ്റ്റോം 177 രൂപയിൽ നിന്ന് 187 രൂപയായും, കിംഗ്ഫിഷർ സ്ട്രോങ്ങ് 168 രൂപയിൽ നിന്ന് 180 രൂപയായും കിംഗ്ഫിഷർ അൾട്രാ 199 രൂപയിൽ നിന്ന് 220 രൂപയായും വർധിച്ചേക്കും.
TAGS: BENGALURU | PRICE HIKE
SUMMARY: Beer price likely to go up by October in state
ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി…
ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…
ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര 'ഗെയിം ഓഫ് ത്രോൺസ്' താരം നിക്കൊളായ്…
പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…
ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര…
മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍…