ബെംഗളൂരു: സംസ്ഥാനത്ത് ബിയർ വിലയിൽ 10 മുതൽ 50 രൂപ വരെ വർധിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ബ്രാൻഡ് അനുസരിച്ചാണ് വർധന ഉണ്ടാകുക. ജനുവരി 20ന് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് 2024 ഓഗസ്റ്റിൽ കരട് വിജ്ഞാപനം സർക്കാർ പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്ത് ഇന്ത്യൻ നിർമിത മദ്യങ്ങൾക്ക് 25 ശതമാനം വരെ വിലക്കുറവ് വരുത്തിയതിന് പിന്നാലെയാണ് സർക്കാരിൻ്റെ പുതിയ നടപടി. കർണാടകയിൽ കഴിഞ്ഞ രണ്ടു വർഷമായി ബിയർ വിൽപനയിൽ വർധന രേഖപ്പെടുത്തിയിരുന്നു. 2024 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് ഇന്ത്യൻ നിർമിത മദ്യ വിൽപനയിൽ 0.6 ശതമാനം ഇടിവ് ഉണ്ടായപ്പോൾ ബിയർ വിൽപനയിൽ 10.9 ശതമാനം വർധനവ് രേഖപ്പെടുത്തിയിരുന്നു.
TAGS: KARNATAKA | PRICE HIKE
SUMMARY: Beer rates in Karnataka to rise by rs 50
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…