BENGALURU UPDATES

തെരുവ് നായയുടെ കടിയേറ്റ് നാലുമാസമായി ചികിത്സയില്‍; നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട്‌ സ്വദേശി ഖാദിറ ബാനു എന്ന നാലു വയസ്സുകാരിയാണ് മരിച്ചത്. ഇക്കഴിഞ്ഞ ഏപ്രിലിൽ വീടിനു മുന്നിൽ കളിക്കുകയായിരുന്നു കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബാനുവിന്റെ ചികിത്സക്കായി 10 ലക്ഷത്തോളം രൂപ ചെലവഴിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

ഈ മാസം 12 ന്, ബെംഗളൂരുവിലെ ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് യൂണിവേഴ്സിറ്റിയിലെ രണ്ട് വിദ്യാർഥിനികള്‍ ക്യാമ്പസിൽ പ്രഭാത നടത്തത്തിനിടെ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായിരുന്നു. ജൂലൈയിൽ കൊഡിഗെഹള്ളിയിലെ കെമ്പെഗൗഡ ലേഔട്ടിൽ സ്വദേശി സീതപ്പയെന്ന 68 കാരനും തെരുവ് നായ്ക്കളുടെ ആക്രമണത്തിനു ഇരയായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിൽ, ജലഹള്ളിയില്‍ റിട്ട. സ്കൂൾ അധ്യാപിക രാജ്ദുലാരി സിൻഹ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വർഷം ജൂലൈ 31 വരെ കർണാടകയിൽ 2.81 ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകളും 26 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിജയപുരയിൽ 15,527 നായ്ക്കളുടെ കടിയേറ്റ കേസുകളും, തൊട്ടുപിന്നാലെ ബെംഗളൂരു (13,831), ഹസ്സൻ (13,388), ദക്ഷിണ കന്നഡ (12,524), ബാഗൽകോട്ട് (12,392) എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
SUMMARY: Being bitten by a stray dog and undergoing treatment for four months; A four-year-old girl died

NEWS DESK

Recent Posts

വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ച്‌ പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസറഗോഡ്: അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ച്‌ കാസറഗോഡ് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ പത്താം വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തില്‍ അധ്യാപകനെതിരെ…

27 minutes ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹവിവാഹവും സെപ്‌തംബർ 21ന്

ബെംഗളൂരു: സുവർണ കര്‍ണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ്-വർണ്ണങ്ങൾ 2025" സെപ്‌തംബർ 21ന് കൊത്തന്നൂര്‍ സാം പാലസിൽ…

43 minutes ago

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പോലീസ്.…

1 hour ago

കോഴിക്കോട് കാല്‍നടയാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…

2 hours ago

കലാവേദി കായികമേള

ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…

3 hours ago

സമന്വയ അത്തപൂക്കള മത്സരം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ അൾസൂരു  ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…

3 hours ago