LATEST NEWS

പതിനാറുകാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു, ഏഴ് പേര്‍ അറസ്റ്റില്‍

കാസറഗോഡ്: തൃക്കരിപ്പൂർ ചന്തേരയിൽ പതിനാറുകാരനെ പീഡനത്തിനിരയാക്കിയ കേസിൽ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ ഏഴുപേരെ റിമാന്‍ഡ് ചെയ്തു. ഏഴുപേര്‍ക്കായി ചന്തേര പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഗേ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടാണ് പീഡിപ്പിച്ചത്. പതിനെട്ട് വയസ്സു കഴിഞ്ഞുവെന്ന് കാണിച്ചാണ് ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്തത്. 14 പേര്‍ക്കെതിരെയാണ് കേസ്.

ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പടന്നക്കാട്ടെ കെവി സൈനുദ്ദീന്‍, വെള്ളച്ചാലിലെ സുകേഷ്, വടക്കേകൊവ്വലിലെ റയീസ്, കാരോളത്തെ അബ്ദുല്‍ റഹിമാന്‍, ചന്തേരയിലെ അഫ്‌സല്‍, ആര്‍പിഎഫ് ജീവനക്കാരന്‍ എരവിലെ ചിത്രരാജ്, തൃക്കരിപ്പൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പടന്നക്കാട് സ്വദേശി റംസാന്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

കേസിലെ മറ്റൊരു പ്രതി യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. യൂത്ത് ലീഗിന്റെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പ്രധാന ഭാരവാഹിയാണ് ഇയാള്‍. പ്രതികളില്‍ അഞ്ചുപേര്‍ കാസറഗോഡ് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. നിലവില്‍ അഞ്ച് പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതിനാലാണ് കേസുകള്‍ വിവിധ സ്റ്റേഷന്‍ പരിധിയിലായത്.

വിദ്യാർഥിയുടെ അമ്മയുടെ ഇടപെടലിലാണ് വിവരം പുറത്ത് അറിയുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങി ഓടുന്നത് കുട്ടിയുടെ അമ്മ കണ്ടിരുന്നു. തുടർന്ന് സംശയം തോന്നിയ അമ്മ വിദ്യാർഥിയുടെ ഫോൺ പരിശോധിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പിന്നാലെ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയോട് സംസാരിച്ചപ്പോഴാണ് ദീര്‍ഘകാലമായി പലരും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
SUMMARY: Bekal sub-district officer suspended for molesting 16-year-old; seven arrested

NEWS DESK

Recent Posts

മഴ വീണ്ടും സജീവമാകും; നാളെ അഞ്ച് ജില്ലകൾക്ക് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ ശക്തമാകുന്നത് കണക്കിലെടുത്ത് വിവിധ ജില്ലകളിൽ…

54 minutes ago

അമിതവേഗതയിൽ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മലപ്പുറം: അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ട്രാഫിക് പോലീസിന്റെ നിർദ്ദേശം മറികടന്ന് അമിതവേഗതയിൽ ബസ് ഒടിച്ച…

1 hour ago

ഹോളിവുഡ് ഇതിഹാസം റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു

ഹോളിവുഡ് നടനും സംവിധായകനും ഓസ്‌കാർ ജേതാവുമായ റോബർട്ട് റെഡ്‌ഫോർഡ് (89) അന്തരിച്ചു. അദ്ദേഹത്തിന്റെ പബ്ലിസിസ്റ്റ് സിണ്ടി ബർഗറാണ് മരണ വാർത്ത…

3 hours ago

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; മാലൂരുവിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. മാലൂരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കര്‍ണാടക ഹൈക്കോടതി അസാധുവാക്കി. കോണ്‍ഗ്രസ്സിലെ കെ വൈ നഞ്ചേഗൗഡയുടെ വിജയമാണ്…

4 hours ago

കേരളസമാജം മല്ലേശ്വരം സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി

ബെംഗളൂരു: കേരളസമാജം മല്ലേശ്വരത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതികളിലേയ്ക്കുളള അപേക്ഷകള്‍ നോര്‍ക്ക റൂട്ട്‌സിന്…

4 hours ago

സിദ്ദിഖിന് ആശ്വാസം; വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന നടൻ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി. ഈ മാസം 19 മുതല്‍ അടുത്ത…

4 hours ago