ബെംഗളൂരു : ബെളഗാവിയിൽ മഹാത്മാഗാന്ധി അധ്യക്ഷനായിരുന്ന കോൺഗ്രസ് സമ്മേളനത്തിന്റെ നൂറാംവാർഷികത്തിന്റെ ഭാഗമായി കർണാടകയിൽ കോൺഗ്രസ് നൂറ് ഓഫീസുകൾ നിർമിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ. ഇതിനായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഓഫീസുകൾക്ക് സ്ഥലംകണ്ടെത്താനുള്ള ശ്രമംതുടങ്ങിയാതായും അദ്ദേഹം പറഞ്ഞു. സർക്കാർ ഭൂമിയോ സ്വകാര്യ ഭൂമിയോ കണ്ടെത്താനാണ് നേതാക്കൾക്ക് നിർദേശംനൽകിയിരിക്കുന്നത്. സർക്കാർ ഭൂമി ലഭ്യമായില്ലെങ്കിൽ സ്വകാര്യഭൂമി പണംനൽകി വാങ്ങാൻ നേതാക്കളോടാവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
2028-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെ താഴെ തട്ടിൽ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് സംസ്ഥാന നേത്രുത്വത്തിന്‍റെ നടപടി. 1924 ഡിസംബർ 26-നാണ് മഹാത്മാഗാന്ധി അധ്യക്ഷത വഹിച്ച ചരിത്ര പ്രസിദ്ധമായ ബെളഗാവി എ.ഐ.സി.സി. സമ്മേളനം ചേർന്നത്. സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബെളഗാവിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗവും ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ റാലി അടക്കം വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.
<BR>
TAGS : CONGRESS | DK SHIVAKUMAR
SUMMARY : Belagavi Conference centenary; Congress to build 100 offices in Karnataka
ഇടുക്കി: ഇടുക്കി മാങ്കുളത്ത് കാട്ടാന ആക്രമണത്തില്‍ വയോധികന് ഗുരുതര പരുക്ക്. താളുകണ്ടംകുടി സ്വദേശി പി.കെ.സതീശനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാപ്പിക്കുരു…
തിരുവനന്തപുരം: പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരൻ-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം. ഇരുവരുടെയും ഇളയമകള്‍ അഖിലയ്ക്കാണ് മൂന്ന് ലക്ഷം രൂപ…
കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ…
തൃശ്ശൂർ: വടക്കാഞ്ചേരി ആര്യംപാടം സര്‍വോദയം സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കടന്നല്‍ കുത്തേറ്റു. 14 ഓളം വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം: ലോഡ്‌ജില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിതുരയിലാണ് സംഭവം. മാരായമുട്ടം സ്വദേശി സുബിൻ (28), ആര്യൻകോട്…
ആലപ്പുഴ: ഹരിപ്പാട് കുഞ്ഞിന്റെ പേടി മാറ്റാനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞുമായി ആനക്കരികില്‍ പാപ്പാൻമാർ സാഹസം നടത്തിയ സംഭവത്തില്‍…