ASSOCIATION NEWS

ബെമാ ചാരിറ്റബിൾ സൊസൈറ്റി വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം നടത്തി

ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത പ്രവർത്തനങ്ങളുടെ ഭാഗമായി ഹൊറമാവ് അഗരയിലെ ശ്രീ സപ്തഗിരി പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്ക് സൗജന്യമായി യൂണിഫോം വിതരണം ചെയ്തു.

ബെമാ സൊസൈറ്റി പ്രസിഡന്റ്  പവിത്രൻ പി, സ്കൂൾ പ്രിൻസിപ്പൽ എം മഹാദേവ്, വൈസ് പ്രിൻസിപ്പൽ നന്ദിനി എന്നിവർ സംസാരിച്ചു. സ്കൂൾ അധ്യാപകർ, ബെമാ സൊസൈറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിഭാഗം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

SUMMARY: Bema Charitable Society distributes free uniforms to students

NEWS DESK

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

29 minutes ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

1 hour ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

2 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

2 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

3 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

4 hours ago