ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർക്കായി പുതിയ നിർദേശം. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണമെന്നാണ് നിർദേശം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് യാത്രക്കാർക്ക് പുതിയ നിർദേശം നൽകിയിരിക്കുന്നത്. ഇന്ത്യാ പാക് സംഘർഷം മൂലം രാജ്യത്തെ എല്ലാ എയർപോർട്ടുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മംഗളൂരൂ വിമാനത്താവളവും സമാന നിർദേശം യാത്രക്കാർക്ക് നൽകിയിട്ടുണ്ട്.
ചെക്കിങ്, ഓൺ ബോർഡിങ്ങിലെ കാലതാമസം എന്നിവ ഒഴിവാക്കാനാണ് മൂന്നുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിൽ എത്താൻ നിർദേശം നൽകിയത്. എല്ലാ യാത്രക്കാർക്കും മെച്ചപ്പെട്ട സ്‌ക്രീനിംഗ് നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു. സുഗമമായ ചെക്ക്-ഇൻ, സുരക്ഷാ ക്ലിയറൻസ്, ബോർഡിംഗ് അനുഭവം എന്നിവ ഉറപ്പാക്കാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരണമെന്നും അധികൃതർ വ്യക്തമാക്കി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ചതിനെത്തുടർന്ന് രാജ്യവ്യാപകമായി സുരക്ഷാ ജാഗ്രത ഉയർന്ന സാഹചര്യത്തിൽ മറ്റ് എയർപോർട്ടുകളിലും സമാനമായ സാഹചര്യമാണുള്ളത്.
TAGS: BENGALURU | AIRPORT
SUMMARY: Bengaluru Airport asks passengers to reach three hours prior to plane departure
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്‌എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്‍പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…