Categories: TOP NEWS

ബെംഗളൂരു വിമാനത്താവളത്തിൽ ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡും (ബിഐഎഎൽ) സ്വകാര്യ സ്ഥാപനമായ റെഫെക്സ് ഇ വീൽസും ചേർന്ന് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്കായി ഇലക്ട്രിക് ടാക്സി സേവനം ആരംഭിച്ചു.

എയർപോർട്ട് ടാക്സി സ്റ്റാൻഡുകളിലും, ടെർമിനൽ രണ്ടിലും, ബിഎൽആർ പൾസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും യാത്രക്കാർക്ക് ഇനി ഇലക്‌ട്രിക് എയർപോർട്ട് ടാക്‌സികൾ ബുക്ക്‌ ചെയ്യാം.

ആദ്യ 4 കിലോമീറ്ററിന് 100 രൂപയും അധിക കിലോമീറ്ററിന് 24 രൂപയുമാണ് നിരക്ക്. യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ റൈഡുകൾ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ എംഡിയും സിഇഒയുമായ ഹരി മാരാർ പറഞ്ഞു. നിലവിൽ വിമാനത്താവളത്തിൽ 1,300 എയർപോർട്ട് ക്യാബുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് യാത്രക്കാർക്കായി 175 ഇലക്ട്രിക് എയർപോർട്ട് ടാക്സികൾ കൂടി പുറത്തിറക്കിയിട്ടുള്ളത്.

വിമാനത്താവളത്തിൽ സർവീസ് നടത്തുന്ന എല്ലാ വാഹനങ്ങളും ഇലക്ട്രിക് ആക്കി മാറ്റാൻ പദ്ധതിയിടുന്നതായി മാരാർ പറഞ്ഞു. ഇതിനകം ബാറ്ററി-റൺ സെമി-റോബോട്ടിക് എയർക്രാഫ്റ്റ് ടോവിംഗ് വാഹനങ്ങൾ വിമാനത്താവളത്തിലുണ്ട്. കൂടാതെ ടെർമിനലുകൾക്കിടയിലും എയർസൈഡിലും സർവീസ് നടത്തുന്ന സൗജന്യ ഷട്ടിൽ ഇലക്ട്രിക് ബസുകളും ഉണ്ട്.

പുതിയ ഇലക്ട്രിക് ടാക്സി സേവനം ഉപയോഗിക്കുന്ന ഓരോ യാത്രക്കാരനും ഡ്യൂട്ടി മാനേജർ, ലോക്കൽ പോലീസ്, ആംബുലൻസ് സേവനങ്ങൾ എന്നിവയ്ക്കായി എമർജൻസി കോൺടാക്റ്റ് നമ്പറുകൾ അടങ്ങിയ കോംപ്ലിമെൻ്ററി പിങ്ക് കാർഡ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Savre Digital

Recent Posts

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

2 hours ago

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…

2 hours ago

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

3 hours ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

3 hours ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

3 hours ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

4 hours ago