എംപോക്സ്; രാജ്യാന്തര യാത്രക്കാർക്ക് പരിശോധന ഏർപ്പെടുത്തി ബെംഗളൂരു വിമാനത്താവളം

ബെംഗളൂരു: രാജ്യത്ത് എംപോക്‌സ് കേസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യാത്രക്കാർക്ക് സുരക്ഷ പരിശോധന ശക്തമാക്കി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം. എല്ലാ രാജ്യാന്തര യാത്രക്കാർക്കും നിർബന്ധിത പരിശോധന ആരംഭിച്ചു. ഇതിനായി നാല്‌ കിയോസ്‌കുകൾ ടെർമിനലുകളിൽ സ്ഥാപിച്ചിട്ടുണ്ട്. പ്രതിദിനം രണ്ടായിരത്തോളം യാത്രക്കാര്‍ നിരീക്ഷണത്തിന് വിധേയരാകുന്നതായി വിമാനത്താവളം അധികൃതർ പറഞ്ഞു.

സ്ക്രീനിംഗ്, ടെസ്റ്റിംഗ്, ട്രാക്കിംഗ് എന്നീ നടപടികളും വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ വക്താവ് പറഞ്ഞു. സ്‌ക്രീനിംഗ് പ്രക്രിയയുടെ ഭാഗമായി വിമാനത്താവളത്തിൽ എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും പരിശോധിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്കായി ഐസൊലേഷൻ സോൺ സ്ഥാപിച്ചിട്ടുണ്ട്.

ആഫ്രിക്ക പോലെ എംപോക്‌സ് വ്യാപകമായ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ കേന്ദ്രീകരിച്ചാണ് പരിശോധന. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ നടപ്പിലാക്കിയതിന് സമാനമായ പ്രോട്ടോക്കോളുകളാണ് ഇപ്പോൾ പാലിക്കുന്നത്.

രോഗബാധിതരാണെന്ന് കണ്ടെത്തുന്നവരെ ഐസൊലേറ്റ് ചെയ്യുകയും 21 ദിവസം ക്വാറൻ്റൈനിൽ ആക്കുകയും ചെയ്യും. ചികിത്സയ്ക്ക് ശേഷം വീണ്ടും പരിശോധന നടത്തും. വൈറസ് ഇല്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ അവരെ ക്വാറൻ്റൈനിൽ നിന്ന് വിടാൻ അനുവദിക്കൂ.

TAGS: BENGALURU | MPOX
SUMMARY: Bengaluru airport on high alert amid Mpox outbreak, Tests and 21-day quarantine for flyers

Savre Digital

Recent Posts

കോംഗോയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഭീകരാക്രമണം; 38 പേർ മരിച്ചു

ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി…

3 hours ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; എസ്ഐടി തലവനായ ഡിജിപി ബെൽത്തങ്ങാടിയിലെത്തി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…

4 hours ago

ദക്ഷിണേന്ത്യൻ രുചി തേടി രാമേശ്വരം കഫേയിലെത്തി ‘ഗെയിം ഓഫ് ത്രോൺസ്’ താരം; വൈറലായി ചിത്രങ്ങൾ

ബെംഗളൂരു: രാമേശ്വരം കഫേയിലെ തനതു ദക്ഷിണേന്ത്യൻ രുചി നുണയാനെത്തിയ ജനപ്രിയ ടെലിവിഷൻ പരമ്പര 'ഗെയിം ഓഫ് ത്രോൺസ്' താരം നിക്കൊളായ്…

4 hours ago

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ സ്ഥാനമൊഴിയും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

പറവൂര്‍: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വെല്ലുവിളിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്…

5 hours ago

കർണാടകയിൽ നാളെയും കനത്ത മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ നാളെ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഉത്തര…

5 hours ago

തോട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

മലപ്പുറം: മലപ്പുറം വേങ്ങര വെട്ട്‌തോട് കുളിക്കാന്‍ തോട്ടില്‍ ഇറങ്ങിയ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍…

5 hours ago