ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് വിമാനത്താവളത്തിലെ ഔദ്യോഗിക നമ്പറിലേക്ക് ഭീഷണി കോൾ ലഭിച്ചത്. ഹൈദരാബാദിൽ നിന്നുള്ളയാളായിരുന്നു സന്ദേശം കൈമാറിയത്. ടെർമിനൽ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം.
ഇതോടെ വിമാനത്താവളത്തിലെ സെക്യൂരിറ്റി സ്റ്റാഫ്, പോലീസ് ഡോഗ് സ്‌ക്വാഡ് എന്നിവ പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. തുടർന്ന് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്നാൽ രാത്രി 12 മണിയോടെ ഇതേ നമ്പറിൽ നിന്ന് വിമാനത്താവളത്തിലെ കസ്റ്റമർ എൻഗേജ്‌മെൻ്റ് സെൻ്ററിലേക്ക് വീണ്ടും കോൾ ചെയ്യുകയും, തെറ്റായ സന്ദേശം നൽകിയതിന് ക്ഷമാപണം നടത്തുകയും ചെയ്തു. ഹൈദരാബാദ് സ്വദേശിയായ സുമന്ത് റെഡ്ഡിയാണെന്ന് ഫോൺ വിളിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ഇയാൾക്കെതിരെ കേസെടുത്തതായി എയർപോർട്ട് പോലീസ് അറിയിച്ചു.
TAGS: BENGALURU | BOMB THREAT
SUMMARY: Bengaluru kempegowda airport recieves hoax bomb threat
കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…
ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…