ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ജീവനക്കാരനെ കുത്തിക്കൊന്നു. രാമകൃഷ്ണ (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ രമേഷിനെ എയർപോർട്ട് പോലീസ് അറസ്റ്റ് ചെയ്തു.
ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിന് സമീപത്താണ് സംഭവമുണ്ടായത്. ഭാര്യയുമായി അവിഹിതബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. രമേഷും രാമകൃഷ്ണയും തുമകുരു മധുഗിരി താലൂക്ക് സ്വദേശികളാണ്.
ജോലിക്കിടെ രാമകൃഷ്ണക്കടുത്തെത്തിയ രമേഷ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ടെർമിനലിന് സമീപത്തെ ശുചിമുറിക്ക് അടുത്തേക്ക് ഇയാളെ കൊണ്ടുപോകുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ രമേഷ് യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു.
TAGS: KARNATAKA | CRIME
SUMMARY: Bengaluru airport security staffer killed
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…